ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ്പത്നഗർ ഏരിയയുടെ നേതൃത്വത്തിൽ നടന്ന രാജം മാണി മെമ്മോറിയൽ ബാഡ്മിന്റണ്‍ ടൂർണമെന്റിൽ ഡബിൾസ് വിഭാഗത്തിൽ ഫാ. ഷെറിൻ - സതീഷ് മാത്യു സഖ്യം ജേതാക്കളായി. രണ്ടാം സ്ഥാനം പ്രിൻസ് - ജയ്സണ്‍ സഖ്യവും മൂന്നാം സ്ഥാനം മനോജ് കുമാർ ഷാജഹാൻ സഖ്യവും നേടി.
മിക്സഡ് ഡബിൾസ് വിഭാഗത്തിൽ മനോജ് കുമാർ - ദിവ്യ കുര്യൻ സഖ്യം ജേതാക്കളായി. രണ്ടും സ്ഥാനങ്ങൾ യഥാക്രമം ശ്രീലക്ഷ്മി - ഗുരുപ്രസാദ് സഖ്യവും ഷിബു - കൃപാ ബാബു സഖ്യവും സ്വന്തമാക്കി. മികച്ച പുരുഷ- വനിതാ താരങ്ങളായി സതീഷ് മാത്യുവും ദിവ്യ കുര്യനും തെരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്ക് കലാമണ്ഡലം രാമചന്ദ്രൻ, ഉണ്ണിത്താൻ, ആർ.എസ്. ഗോപൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്