കഴിഞ്ഞ 24 വർഷങ്ങളായി ലോക സാന്പത്തിക ഉച്ചകോടിയിൽ ഈ അവാർഡ് നൽകി വരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കും ഉന്നമനത്തിനും വേണ്ടിയുള്ള പ്രവർത്തനത്തിനാണ് ഷാരൂഖ് ഖാന് അവാർഡ് ലഭിച്ചത്. അദ്ദേഹത്തിന്റെ മീർ ഫൗണ്ടേഷനിലൂടെ ഭാരതത്തിൽ നിരവധി സാമൂഹ്യസേവന പദ്ധതികൾ ഷാരൂഖ് ഖാൻ ചെയ്തു വരുന്നു.
ഷാരൂഖ് ഖാനെ കൂടാതെ കേറ്റ് ബ്ലാൻകെറ്റ്, സർ എൽട്ടൻ ജോണ് എന്നിവരാണ് ഈ വർഷത്തെ ക്രിസ്റ്റൽ അവാർഡ് നേടിയത്. അന്താരാഷ്ട്ര സിനിമ സംവിധായികയും നടിയുമായ കേറ്റ് അഭയാർത്ഥി മേഖലയിലെ പ്രവർത്തനം കൊണ്ട് ലോക ശ്രദ്ധ നേടിയ വ്യക്തിയാണ്. അറിയപ്പെടുന്ന മ്യൂസിക് ആർട്ടിസ്റ്റായ സർ എൽട്ടൻ ജോണ് എയ്ഡ്സ് രോഗികൾക്ക് വേണ്ടിയുള്ള സജീവ കാരുണ്യപ്രവർത്തനം നടത്തി വരുന്നു. തിങ്കളാഴ്ചയാണ് ദാവോസ് സാന്പത്തിക ഉച്ചകോടി സദസിൽ മൂവരും അവാർഡ് ഏറ്റുവാങ്ങിയത്.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ