ലണ്ടൻ: ജർമനിയെ മറികടന്ന് ഫ്രാൻസിനെ ഏറ്റവും മികച്ച രാജ്യമായി ഇക്കണോമിസ്റ്റ് മാഗസിൻ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ സ്വീകരിച്ച തുറന്ന സാന്പത്തിക നടപടിയാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഗസിൻ ഇക്കുറി പ്രധാനമായും പരിഗണിച്ചത് ഓപ്പണ്‍, ക്ലോസിഡ് സന്പദ് വ്യവസ്ഥകൾ തമ്മിലുള്ള വ്യത്യാസത്തെയാണ്. 2017ൽ ഫ്രാൻസ് എല്ലാ പ്രതീക്ഷകളെയും മറികടന്ന പ്രകടനമാണ് സാന്പത്തിക രംഗത്ത് കാഴ്ചവച്ചതെന്നും മാഗസിൻ.
മാക്രോണിന്റെ രംഗപ്രവേശം വരെ ഫ്രാൻസിൽ പരിഷ്കാരങ്ങൾ സാധ്യമല്ലെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, ഗുണപരവും അദ്ഭുതകരവുമായ മാറ്റങ്ങൾ അദ്ദേഹം സാധ്യമാക്കിയെന്നും മുഖപ്രസംഗത്തിൽ ഇക്കണോമിസ്റ്റ് എഴുതുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഏറ്റവും മികച്ച രാജ്യമായി ഇക്കണോമിസ്റ്റ് തെരഞ്ഞെടുത്തത് ഫ്രാൻസിനെ
10:54 PM Jan 23, 2018 | Deepika.com