സൂറിക്ക്: പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസയായ സ്വിറ്റ്സർലൻഡിൽ വിനോദ സഞ്ചാരികൾക്കായി നവസംരംഭമായ കിഡൂ വെക്കേഷൻസ് (Kidoo Vacations Rent a Car) പ്രവർത്തനം ആരംഭിച്ചു. സൂറിച്ചിലെ അഫോൾട്ടനിൽ നടന്ന ചടങ്ങിൽ റവ. ഫാ. തോമസ് പ്ലാപ്പിള്ളിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ നിരവധി വാണിജ്യ വ്യവസായ പ്രമുഖർ പങ്കെടുത്തു. റോബിൻ തുരുത്തപ്പിള്ളിൽ സ്വാഗതം ആശംസിച്ചു. ജീസണ്‍ അടശേരി ചടങ്ങിൽ നന്ദി പറഞ്ഞു. ആദ്യ ബുക്കിംഗ് സ്വീകരിച്ച് ലാൻസ് അറയ്ക്കലിന് താക്കോൽ നൽകുകയും ചെയ്തു. ക്രിഷ് ടൂർസ് ആൻഡ് ട്രാവൽസ് സിഇഒ വർഗീസ് എടാട്ടുകാരൻ കിഡൂ വെക്കേഷൻസിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിൻസെന്റ് പറയനിലം സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. ഉപഭോക്താക്കൾക്ക് മേന്മയേറിയ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ ടൂറിസം രംഗത്ത് കാൽവയ്ക്കുന്നതെന്നും ഏവർക്കും ഉല്ലസിച്ചു യാത്ര ചെയ്യാനുതകുന്ന തരത്തിലുള്ള സൗകര്യമാണ് തങ്ങൾ വാഗ്ദാനം നൽകുന്നതെന്നും അറിയിച്ചു.
സ്വിസിന്റെ മനോഹാരിത ആസ്വദിക്കുവാൻ ഗ്രൂപ്പായി ഇവിടെയെത്തുന്ന മലയാളികൾക്ക് ഇനിമുതൽ യാത്രാക്ലേശം ഒരു പരിധിവരെ ഒഴിവാക്കുവാൻ കിഡൂ വെക്കേഷൻസിലൂടെ സാധിക്കും .
ആദ്യ ഘട്ടമായി ഒൻപതു സീറ്റിന്റെ നവീന സൗകര്യങ്ങളോടും സുരക്ഷാ സംവിധാനങ്ങളോടും കൂടിയ മേഴ്സിഡെസ് വിറ്റോ ടൂർസും , പതിമൂന്നു സീറ്റിന്റെ റെനൽറ്റ് മാസ്റ്ററുമാണ് ഒരുക്കിയിരിക്കുന്നത്. കിഡൂ വെക്കേഷൻസിന്റെ സർവീസ് ഉപയോഗിക്കുന്നവർക്ക് അവരുടെ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യുവാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
റോബിൻ തുരുത്തപ്പിള്ളിൽ, വിൻസെന്റ് പറയനിലം, ജീസണ്‍ അടശേരി എന്നീ മൂന്ന് യുവസംരംഭകരാണ് കിഡൂ വെക്കേഷൻസിന്റെ ഡയറക്ടർമാർ.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
സ്വിറ്റ്സർലൻഡിൽ കിഡൂ വെക്കേഷൻസ് ഫാ. തോമസ് പ്ലാപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു
10:53 PM Jan 23, 2018 | Deepika.com