ന്യൂയോർക്ക്: ഇന്ത്യ ഉൾപ്പെടെ ലോകരാഷ്ട്രങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിതമായ മലാല ഫണ്ടുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് ജനുവരി 22 ന് പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തി.
പന്ത്രണ്ട് വർഷത്തെ സൗജന്യ വിദ്യാഭ്യാസത്തിന് എല്ലാ പെണ്‍കുട്ടികൾക്കും അവകാശമുണ്ടെന്നും അതിനാവശ്യമായ പിന്തുണ നൽകുന്നതിന് നോബൽ പ്രൈസ് ജേതാവ് ലൊറീറ്റ മലാല യുസഫ്സി രൂപീകരിച്ച മലാല ഫണ്ട് ഇന്ത്യയിലേയും ലാറ്റിൻ അമേരിക്കയിലേയും ഒരു ലക്ഷത്തിൽപ്പരം വിദ്യാർത്ഥികളുടെ ഭാവിശോഭനമാക്കുമെന്നു ആപ്പിൾ സിഇഒ അഭിപ്രായപ്പെട്ടു.
ആപ്പിൾ സിഇഒയുടെ പ്രഖ്യാപനം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന പെണ്‍കുട്ടികൾക്ക് പഠിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുമെന്ന് മലാല പറഞ്ഞു. ഇപ്പോൾ ഗുൽമക്കായ് നെറ്റ്വർക്കിലൂടെ നൽകി വരുന്ന മലാല ഫണ്ടിൽ നിന്നുള്ള ആനുകൂല്യം ഇരട്ടിയാക്കുന്നതിന് ആപ്പിളിന്റെ സഹകരണം പ്രയോജനപ്പെടുമെന്നും മലാല പറഞ്ഞു.
ഓരോ പെണ്‍കുട്ടിയും അവരുടെ ഭാവി ശുഭകരമാക്കണമെന്ന സ്വപ്നം സാക്ഷാൽകരിക്കപ്പെടുന്നതു കാണുന്നതാണ് എന്റെ ഏറ്റവും വലിയ ജീവിതാഭിലാക്ഷം മലാല കൂട്ടി ചേർത്തു.
റിപ്പോർട്ട്: പി.പി.ചെറിയാൻ