ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫറൻസ് സമ്മേളനം ജൂണ്‍ 8 മുതൽ 10 വരെ ക്യാന്പ് കോപ്പാസ്, ഡെന്റണ്‍, ടെക്സാസിൽ വച്ചു നടത്തുന്നതാണ്. ഹബക്കുക്കിൽ നിന്നു സങ്കീർണമായ സമയങ്ങളിൽ ശക്തമായ വിശ്വാസം എന്നതാണ് കോണ്‍ഫറൻസിലെ മുഖ്യ വിഷയം. ക്രിസ് ഷോർഡറും, സാമുവേൽ ബി. തോമസ്, മഥുര എന്നിവരാണ് പ്രധാന പ്രസംഗികർ. സാമുവേൽ തോമസ് സെക്രട്ടറി, അലക്സാണ്ടർ ഡാനിയേൽ ട്രഷറർ, ജെയേഷ് കുര്യാക്കോസ് അസിസ്റ്റന്റ് ട്രഷററായും പ്രവർത്തിക്കുന്നു.
സൗത്ത് വെസ്റ്റിലെ ബ്രദറണ്‍ സഭകളുടെ പ്രമുഖമായ കോണ്‍ഫറൻസാണ് സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫറൻസ്. അമേരിക്കയിലെ സൗത്ത് വെസ്റ്റിലുള്ള സംസ്ഥാനങ്ങളിലെ സഭകളെ കൂടാതെ മറ്റു സ്റ്റേറ്റുകളിൽ നിന്നും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ധാരാളം ബ്രദറണ്‍ വിശ്വാസികൾ കോണ്‍ഫറൻസിൽ പങ്കെടുക്കാറുണ്ട്.
വിവരങ്ങൾക്ക് :www.southwestbrethren.org
റിപ്പോർട്ട്: മാത്യു വൈരമണ്