എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മാത്യു ചിറയത്ത്, സെബിയാച്ചൻ പൗലോ, ഷാജി, ജാക്ക്സണ്, ജെഗി ജോസഫ്, ജോണ് ജോസഫ്, ബിജു പപ്പാരിൽ, റെജി തോമസ്, മെജോ, റേ തോമസ്, സോണി ജെയിംസ്, ബിജു വി. ടി, ജോജു എന്നിവർ ചേർന്ന് കേക്ക് മുറിച്ചു പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിനു ശേഷമാണ് യുബിഎംഎയുടെ യുവതലമുറ വൈവിധ്യമാർന്ന കലാപരിപാടികളുമായി വേദിയും മനസുകളും കീഴടക്കിയത്. ഇതിനുശേഷം യുബിഎംഎ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളുടെ ഉൗഴമായിരുന്നു.
സെമി ക്രിസ്ത്യൻ ക്ലാസിക്കൽ ഡാൻസുമായി തെരേസയും സംഘവുമാണ് ആദ്യം വേദിയിൽ എത്തിയത്. സിനിമാറ്റിക് ഡാൻസ്, ബോളിവുഡ് ഡാൻസ്, ഗ്രൂപ്പ് സോംഗ് ക്രിസ്മസ് സന്ദേശം ഉൾക്കൊണ്ട സ്കിറ്റ് എന്നിവയുമായി യുബിഎംഎ അംഗങ്ങളും കുട്ടികളും അരങ്ങിലെത്തി. യുബിഎംഎ ഡാൻസ് ടീച്ചർ ജിഷ മധു, പ്രശസ്ത സംഗീതജ്ഞനായ പ്രമോദ് പിള്ള, സജി, ബേബി തുടങ്ങിയവർ മനോഹരങ്ങളായ ഗാനങ്ങളുമായി ആഘോഷത്തെ സംഗീത സാന്ദ്രമാക്കി.
സ്റ്റീഫന്റെ നേതൃത്വത്തിൽ യുബിഎംഎ അംഗങ്ങളുടെ ഹാസ്യ സ്കിറ്റായിരുന്നു അടുത്ത പ്രധാന ഇനം. ജെയ്, ലിസ, ജാക്ക്സണ്, ജെഗി, ജോണി, മാത്യു, ഷാജി, തെരേസ മാത്യു, ബീന, മെജോ, മാത്യു, നോയൽ സ്റ്റീഫൻ എന്നിവർ ചേർന്നവതരിപ്പിച്ച ഹാസ്യ സ്കിറ്റ് സദസിനെ ചിരിപ്പിച്ചതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്തു. ഒടുവിലായി യുബിഎംഎയുടെ ചുണക്കുട്ട·ാർ ഒരുമയുടെ സന്ദേശം വിളിച്ചറിയിച്ച് അവതരിപ്പിച്ച സ്പെഷൽ പ്രോഗ്രാമോടു കൂടി ക്രിസ്മസ് പുതുവത്സര പരിപാടികൾക്ക് സമാപനമായി.
യുബിഎംഎ സെക്രട്ടറി ബിജു പപ്പാരിൽ അംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തി. അവിസ്മരണീയമായ ഒരു സന്ധ്യയാണ് യുബിഎംഎ ഇക്കുറി അംഗങ്ങൾക്ക് സമ്മാനിച്ചത്. യുബിഎംഎയുടെ ആതിഥ്യം സ്വീകരിച്ചെത്തിയ അതിഥികളും ഈ രാവിന്റെ ഘടകമായി മാറി. ബിൻസി തോമസ്, ബീന, മെജോ, ജാക്ക്സണ്, ബിജു എന്നിവരായിരുന്നു പ്രോഗ്രാം കോർഡിനേറ്റേഴ്സ്. നിവിനും നിവ്യയും അവതാരകരായിരുന്നു. ആഘോഷത്തിന്റെ സന്തോഷം നാവുകളിൽ പടർത്തി രുചികരമായ ഭക്ഷണം കൂടി ആസ്വദിച്ച ശേഷമായിരുന്നു അംഗങ്ങളുടെ മടക്കം.
റിപ്പോർട്ട്: ജെഗി ജോസഫ്