വിയന്ന: ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി (എഫ്ഒസി) ഓസ്ട്രിയ പ്രൊവിൻസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൂട്ടായ്മയുടെ ക്രിസ്മസ് പുതുവർഷ ആഘോഷങ്ങളുടെ മധ്യേ നടത്തിയ തെരഞ്ഞെടുപ്പിലാണ് പുതിയ നേതൃത്വം ചുമതലയേറ്റത്.
ജോഷിമോൻ എറണാകേരിൽ (പ്രസിഡന്റ്), ബാബു മുക്കാട്ടുകുന്നേൽ (വൈസ് പ്രസിഡന്റ്), മോനിച്ചൻ കളപ്പുരയ്ക്കൽ (സെക്രട്ടറി), ലില്ലിക്കുട്ടി പെരുന്പ്രാൽ (ട്രഷറർ), നയന ജിം കുഴിയിൽ (ജോയിന്റ് സെക്രട്ടറി), കെവിൻ മതുപ്പുറത്ത് (ആർട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് എഫ്ഒസിയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ.
കമ്മിറ്റി അംഗങ്ങളായി ജെയിൻ മണിയൻ കേരിക്കളം, ബീന ക്നോപ്പൽ, സോണി കൂട്ടുമ്മേൽ, ടോമിച്ചൻ പാരുകണ്ണിൽ, തോമസ്കുട്ടി പാത്തിക്കൻ എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിനുശേഷം പുതിയ ഭാരവാഹികൾ കൂട്ടായ്മയുടെ ഈ വർഷത്തെ പ്രാധാന പദ്ധതികളെക്കുറിച്ചുള്ള രൂപരേഖയും തയ്യാറാക്കി. പ്രാധാന സംഗമങ്ങളുടെ വിവരങ്ങൾ അംഗങ്ങളെ പിന്നീട് അറിയിക്കുമെന്ന് പ്രസിഡന്റ് ജോഷിമോൻ എറണാകേരിൽ അറിയിച്ചു.
റിപ്പോർട്ട്: ജോബി ആന്റണി
ഓസ്ട്രിയയിലെ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി പ്രോവിൻസിന് നവനേതൃത്വം
11:35 PM Jan 22, 2018 | Deepika.com