ലണ്ടൻ: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ബ്രിട്ടനിലും ആഘോഷിക്കുന്നതിനായി പൂരത്തിന്റെ നാട്ടുകാരായ തൃശൂർക്കാർ ജൂലൈ 7ന് ശനിയാഴ്ച ഗ്രേറ്റർ ലണ്ടനിലെ ഹെർട്ട്ഫോർഡ് ഷയറിലെ ഹെമൽഹെസ്റ്റഡിലെ ഹൗഫീൽഡ് കമ്യൂണിറ്റി സെന്ററിൽ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.
ബ്രിട്ടനിലെ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അഞ്ചാമത് ജില്ലാ കുടുംബസംഗമം വൈവിദ്ധ്യവും വർണാഭവവും ആക്കിത്തീർക്കുന്നതിന് വേണ്ടി സംഘാടകർ അണിയറയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ജില്ലാ കുടുംബസംഗമത്തോടനുബന്ധിച്ചു കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ ജൂലൈ ഒന്നിനു മുന്പ് സംഘാടകരുടെ പക്കൽ പേരുകൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
07825597760, 07727253424
ഹാളിന്റെ വിലാസം:
Highfield Communtiy Cetnre
Fletcher way
Hemel Hempstead
Hertford shire
HP 2 5SB
റിപ്പോർട്ട്: സുധി വല്ലച്ചിറ
പൂരത്തിന്റെ നാട്ടുകാർ ജൂലൈ 7ന് ഹെമൽ ഹെംസ്റ്റഡിൽ ഒത്തുകൂടുന്നു
11:33 PM Jan 22, 2018 | Deepika.com