കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്ക്)ന്റെ ആഭിമുഖ്യത്തിൽ 2018 ഫെബ്രുവരി 9ന് വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പത്താം വാർഷികം 'ദശോത്സവ' എന്ന പേരിൽ നടത്തുന്നു. ഉച്ചത്തിരിഞ്ഞു രണ്ടിന് ആരംഭിക്കുന്ന പരിപാടിയിൽ പ്രഗൽഭ മലയാളം സിനിമ സംവിധായകൻ ശ്യാമപ്രസാദ് മുഖ്യാതിഥിയായി എത്തുന്നു. ഒപ്പം പൽപക്ക് കുടുംബാഗംങ്ങൾ അവതരിപ്പിക്കുന്ന സ്കിറ്റും, ബിജുനാരായണൻ & ദുർഗ വിശ്വനാഥ് അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ