+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ടാ​ക്സ് സെ​മി​നാ​ർ വി​ജ്ഞാ​ന​പ്ര​ദ​മാ​യി

ഗാ​ർ​ല​ന്‍റ് (ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ന്‍റ് എ​ജ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ജ​നു​വ​രി 20 ശ​നി​യാ​ഴ്ച ന​ട​ത്തി​യ ടാ​ക്സ് സെ​മി​നാ​ർ വി​ജ്ഞാ​ന​പ്ര
ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ടാ​ക്സ് സെ​മി​നാ​ർ വി​ജ്ഞാ​ന​പ്ര​ദ​മാ​യി
ഗാ​ർ​ല​ന്‍റ് (ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ന്‍റ് എ​ജ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ജ​നു​വ​രി 20 ശ​നി​യാ​ഴ്ച ന​ട​ത്തി​യ ടാ​ക്സ് സെ​മി​നാ​ർ വി​ജ്ഞാ​ന​പ്ര​ദ​മാ​യി.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഐ​സി​ഇ​സി പ്ര​സി​ഡ​ന്‍റ് മാ​ത്യു കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മേ​രി​ക്ക​ൻ സെ​ന​റ്റ് അം​ഗീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റ് ട്രം​പ് ഒ​പ്പി​ച്ചു നി​യ​മ​മാ​ക്കി​യ പു​തി​യ ടാ​ക്സ് റൂ​ളി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഡാ​ള​സി​ലെ പ്ര​മു​ഖ സി​പി​എ ഹ​രി​പി​ള്ള സെ​മി​നാ​റി​ൽ വി​ശ​ദീ​ക​രി​ച്ചു. 2018 ൽ ​പ്രാ​ബാ​ല്യ​ത്തി​ൽ വ​രു​ന്ന പു​തി​യ ടാ​ക്സ് റൂ​ൾ പൊ​തു​വെ നി​കു​തി​ദാ​യ​ക​ർ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് ഹ​രി​പി​ള്ള പ​റ​ഞ്ഞു. ഒ​ബാ​മ കെ​യ​റി​ൽ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് എ​ടു​ക്കാ​ത്ത​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഫൈ​ൻ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. വി​ദേ​ശ വ​രു​മാ​നം എ​ങ്ങ​നെ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ഗി​ഫ്റ്റ് ആ​ന്‍റ് ഇ​ൻ​ഹെ​റി​റ്റ​ൻ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി.

ച​ർ​ച്ച​യി​ൽ ജെ. ​പി. ജോ​ണ്‍, രാ​ജ​ൻ ചി​റ്റാ​ർ, സു​രേ​ഷ് അ​ച്ച്യു​ത​ൻ, ദീ​പാ ഉ​ണ്ണി, ഗ്ല​ൻ​ണ്ട ജോ​ർ​ജ്, പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, ഡാ​നി​യേ​ൽ കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റോ​യ് കൊ​ടു​വ​ത്ത് ന​ന്ദി പ​റ​ഞ്ഞു.


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ