കാനഡ/കാൽഗറി: കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് ചർച്ചിന്റെ 2018 പാരിഷ് ഡേ ജനുവരി 13ന് ശനിയാഴ്ച കാൽഗറി സെന്റ് ജോസഫ്സ് ചർച്ച് ഓഡിറ്റോറിയത്തിൽ് ആഘോഷിച്ചു. വൈകിട്ട് ആറോടെ ആരംഭിച്ച ആഘോഷ പരിപാടിയിൽ ഇടവക വികാരി ഫാ. ജോണ്‍ കുരിയാക്കോസിന്റെ നേതൃത്വത്തിൽ സമൂഹ സന്ധ്യാ പ്രാർഥന നടത്തി. തുടർന്ന് വിശീഷ്ടാതിഥി സെന്റ് ജോസഫ്സ് പാരിഷ് സീനിയർ പാസ്റ്റർ ഫാ. യാരോസ്ലാവ് ജിയുബ എസ്ഡിഎസ്, വികാരി ഫാ. ജോണ്‍ കുരിയാക്കോസ് എന്നിവർ മറ്റു വിശിഷ്ടവ്യക്തികളോടൊപ്പം നിലവിളക്ക് കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.
ഫാ. യാരോസ്ലാവ് ജിയുബ എസ്ഡിഎസ് പാരിഷ് ഡേ സന്ദേശം നൽകി. തുടർന്ന് സണ്‍ഡേ സ്കൂൾ വിദ്യാർഥികളൂം മറ്റു ഇടവകാംഗങ്ങളും ചേർന്ന് ആകർഷകമായ കലാപരിപാടികൾ അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ചുള്ള വിഭവസമൃദ്ധമായ സ്നേഹവിരുന്നിലും ഇടവകാംഗങ്ങൾ കുടുംബസമേതം സസന്തോഷം പങ്കെടുത്തു.