+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഗിനു പുതിയ ഭാരവാഹികൾ

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ (മാഗ്) 2018ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോഷ്വാ ജോർജ് (പ്രസിഡന്‍റ്), സുനിൽ മേനോൻ (വൈസ് പ്രസിഡന്‍റ്), തോമസ് മാത്യു (സെക്രട്ടറി), വിനോദ്
മാഗിനു പുതിയ ഭാരവാഹികൾ
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ (മാഗ്) 2018-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോഷ്വാ ജോർജ് (പ്രസിഡന്‍റ്), സുനിൽ മേനോൻ (വൈസ് പ്രസിഡന്‍റ്), തോമസ് മാത്യു (സെക്രട്ടറി), വിനോദ് വാസുദേവൻ (ജോ. സെക്രട്ടറി), അബ്രഹാം തോമസ് (ട്രഷറർ), രാജൻ യോഹന്നാൻ (ജോയിന്‍റ് ട്രഷറർ), ആൻഡ്രൂ ജേക്കബ് (പ്രോഗ്രാം കോർഡിനേറ്റർ), ഡോ. മാത്യു വൈരമണ്‍ (പി.ആർ.ഒ & ഡയറക്ടർ ഓഫ് കമ്യൂണിക്കേഷൻ), മോൻസി കുര്യാക്കോസ് (ഫെസിലിറ്റി മാനേജർ), പൊന്നു പിള്ള (വിമൻസ് ഫോറം ചെയർപേഴ്സണ്‍), മേരിക്കുട്ടി ഏബ്രഹാം (വിമൻസ് ഫോറം മെന്പർ), ലക്ഷ്മി പീറ്റർ (യൂത്ത് കോർഡിനേറ്റർ), റെജി ജോണ്‍ (സ്പോർട്സ്), മാർട്ടിൻ ജോണ്‍ (മെന്പർഷിപ്പ് & വെബ്സൈറ്റ്), റോണി ജേക്കബ് എന്നിവരാണ് ഭാരവാഹികൾ.

ഇലക്ഷൻ കമ്മീഷണറായി ബാബു തെക്കേക്കരയേയും അദ്ദേഹത്തിന്‍റെ സഹായികളായി ജോണി കുന്നക്കാട്ടും, വിൽസണ്‍ മഠത്തിൽപ്പറന്പിലും പ്രവർത്തിച്ചു. ട്രസ്റ്റി ബോർഡിന്‍റെ ഒഴിവു വന്ന സ്ഥാനത്ത് 2017-ലെ മാഗിന്‍റെ പ്രസിഡന്‍റായ തോമസ് ചെറുകരയേയും ശശിധരൻ നായരേയും തെരഞ്ഞെടുത്തു.

ജനുവരി 14-നു പുതിയ ഭരണസമിതി മാഗിന്‍റെ ജനറൽബോഡിയിൽ വച്ചു ചുമതലയേറ്റു. വളരെ കഴിവുള്ള അംഗങ്ങൾ ഉൾപ്പെട്ടതാണ് പുതിയ ഭരണസമിതി. ധാരാളം പ്രവർത്തനങ്ങൾ നടത്താൻ പുതിയ ഭരണസമിതി തീരുമാനം എടുത്തു.

റിപ്പോർട്ട്: മാത്യു വൈരമണ്‍