+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.വി. ഇട്ടൻ പിള്ളയുടെ സംസ്കാരം നടത്തി

മൂവാറ്റുപുഴ: ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടന്‍റെ പിതാവ് മൂവാറ്റുപുഴ ഉൗരമന പാടിയേടത്ത് പി.വി. ഇട്ടൻപിള്ള (100, മുൻ ഗവ. കോണ്‍ട്രാക്ടർ) സംസ്കാര കർമ്മങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്ത
പി.വി. ഇട്ടൻ പിള്ളയുടെ  സംസ്കാരം നടത്തി
മൂവാറ്റുപുഴ: ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടന്‍റെ പിതാവ് മൂവാറ്റുപുഴ ഉൗരമന പാടിയേടത്ത് പി.വി. ഇട്ടൻപിള്ള (100, മുൻ ഗവ. കോണ്‍ട്രാക്ടർ) സംസ്കാര കർമ്മങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഉൗരമന സെന്‍റ് ജോർജ് തബോർ യാക്കോബായ പള്ളിയിൽ നടന്നു.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മുഖ്യകാർമികത്വത്തിൽ മെത്രാപ്പോലീത്തമാരായ ഡോ. ഏബ്രഹാം മോർ സേവേറിയോസ്, ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ. മാത്യൂസ് മാർ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, ഡോ. പത്രോസ് മാർ ഒസ്താത്തിയോസ്, കുര്യാക്കോസ് മാർ ദിയസ്കോറസ്, മാത്യൂസ് മാർ അപ്രേം എന്നിവരും നിരവധി വൈദീകരും സംസ്കാര ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ഡോ. തോമസ് മാർ അത്തനാസിയോസ് വസതിയിൽ എത്തി അന്തിമോപചാരങ്ങൾ അർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എ സ്വവസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.

അമേരിക്കയിലെ വിവിധ സംഘടനാ ഭാരവാഹികൾ ഉൾപ്പടെ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള പ്രമുഖർ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. എ.ഐ.സി.സി വക്താവും മുൻ മന്ത്രിയും എം.പിയുമായ പി.സി. ചാക്കോ, കോട്ടയം എം.പി ജോസ് കെ. മാണി, എം.എൽ.എമാരായ പി.ടി. തോമസ്, അനൂപ് ജേക്കബ്, വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പള്ളി, ബന്നി ബഹനാൻ, വി.ജെ. പൗലോസ്, ജോസഫ് വാഴയ്ക്കൻ, സാജു പോൾ, മുൻസിപ്പൽ ചെയർമാൻമാരായ സാബു കെ. ജേക്കബ്, മേരി ജോർജ് തോട്ടം, എ. മുഹമ്മദ് ബഷീർ, പ്രിൻസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എൻ. സുഗതൻ, അംഗങ്ങളായ സി.പി. ജോയി, ജോർജ് ഇടപ്പരത്തി, മുനിസിപ്പൽ കൗണ്‍സിലർമാരായ പി.പി. എൽദോസ്, ജിൽസ് പെരിയപ്പുറം, അരുണ്‍ കല്ലറയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ സുമിത് സുരേന്ദ്രൻ, ഷേർളി സ്റ്റീഫൻ, ഒ.പി. ബേബി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ അഡ്വ. മിനി കുമാരി, വിൽസണ്‍ കെ. ജോണ്‍, കെ.എസ് ബാബു, ഇ.സി. കുര്യാക്കോസ്, കെ.പി.സി.സി സെക്രട്ടറിമാരായ എം. പ്രേമചന്ദ്രൻ, ജയ്സണ്‍ ജോസഫ്, അജയ് തറയിൽ, സി.പി.എം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് തുടങ്ങിയവർ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.

അമേരിക്കൻ മലയാളികളുടെ പ്രതിനിധികളായി ഫൊക്കാന ചെയർമാൻ പോൾ കറുകപ്പള്ളി, എ.സി. ജോർജ്, ഷെവ. ചെറിയാൻ വേങ്കടത്ത്, എം.വി. ചാക്കോ, പി.ഒ. ജോർജ്, ജോർജ് എം. ജോർജ്, എം.വി. ഏബ്രഹാം രാജൻ കുറൂർ തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മലങ്കര യാക്കോബായ സഭ അമേരിക്കൻ ആർച്ച് ബിഷപ്പ് എൽദോ മോർ തീത്തോസ് തിരുമേനി, അമേരിക്കൻ ക്നാനായ ഭദ്രാസന മെത്രാപ്പോലീത്ത മാർ സിൽവാനിയോസ് തിരുമേനി, ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ, ഫൊക്കാന ന്യൂയോർക്ക് റീജിയൻ പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താൻ, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ടെറൻസണ്‍ തോമസ്, ആന്േ‍റാ വർക്കി, യാക്കോബായ സഭ അമേരിക്കൻ ഡയോസിസ് സെക്രട്ടറി ഫാ. ജെറി ജേക്കബ്, ഫാ. ഐസക് പൈലി കോർഎപ്പിസ്കോപ്പ, ഫാ. വർഗീസ് ചട്ടത്തിൽ കോർഎപ്പിസ്കോപ്പ, ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് പ്രസിഡന്‍റ് കളത്തിൽ വർഗീസ്, ജോബി ജോർജ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.