+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാസ്പോർട്ട് പരിഷ്കാരം; കേന്ദ്ര സർക്കാർ പിന്തിരിയണം: നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ

ദമാം: കേന്ദ്രസർക്കാർ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന പുതിയ പാസ്പോർട്ട് പരിഷ്കാരങ്ങൾ ഇന്ത്യൻ പൗര·ാർക്ക് വിശേഷിച്ച് പ്രവാസികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണെന്ന് നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവ
പാസ്പോർട്ട് പരിഷ്കാരം; കേന്ദ്ര സർക്കാർ പിന്തിരിയണം: നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ
ദമാം: കേന്ദ്രസർക്കാർ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന പുതിയ പാസ്പോർട്ട് പരിഷ്കാരങ്ങൾ ഇന്ത്യൻ പൗര·ാർക്ക് വിശേഷിച്ച് പ്രവാസികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണെന്ന് നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

മെട്രിക്കുലേഷൻ പാസ് ആകാത്തവർക്ക് ഓറഞ്ചു നിറത്തിൽ പാസ്പോർട്ട് നൽകുന്നത് വിദേശത്തും സ്വദേശത്തുമായി രണ്ടുതരം പൗര·ാരെ സൃഷ്ട്ടിക്കാനെ സഹായിക്കൂ എന്നും അതിനാൽ ഈ നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ ഉടൻ പിന്തിരിയണമെന്നും നവോദയ ആവശ്യപ്പെട്ടു.

ഓറഞ്ചു പാസ്പോർട്ട് സാധാരണക്കാരന് വിദേശ രാജ്യത്ത് അവസരങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും ഇന്ത്യൻ എയർപോർട്ടിൽ തന്നെ ചൂഷണം വർധിക്കുന്നതിനു കാരണമാകുമെന്നും അഭിപ്രായപ്പെട്ടു. പാസ്പോർട്ടിലെ അവസാനപേജ് നീക്കം ചെയ്യാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണം. പ്രവാസികൾ അഡ്രസ് പ്രൂഫായും ഉപയോഗിക്കുന്നത് പാസ്പോർട്ടിലെ അവസാനപേജാണ്, മാത്രമല്ല കുടുംബത്തെ വിദേശത്തേക്ക് കൊണ്ടുവരുന്നതിന് പല രാജ്യങ്ങളിലും ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തുന്നതായും കമ്മിറ്റി വിലയിരുത്തി.

പ്രസിഡണ്ട് പവനൻ മൂലക്കീൽ അധക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം.എം. നയിം റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.എം. കബീർ, സുധീഷ് തൃപ്രയാർ, നിധീഷ് മുതംബലം, റഹീം മടത്തറ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം