+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജം മാണി മെമ്മോറിയൽ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ്

ന്യൂഡൽഹി: ഡൽഹി എൻസിആർ മലയാളികൾക്കായി ഡിഎംഎ ലാജ്പത് നഗർ സംഘടിപ്പിക്കുന്ന രാജം മാണി മെമ്മോറിയൽ “ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് സീസണ്‍ 2 എയിംസ് ജിംഘാന സ്റ്റേഡിയത്തിൽ ഞായർ രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വ
രാജം മാണി മെമ്മോറിയൽ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ്
ന്യൂഡൽഹി: ഡൽഹി എൻസിആർ മലയാളികൾക്കായി ഡിഎംഎ ലാജ്പത് നഗർ സംഘടിപ്പിക്കുന്ന രാജം മാണി മെമ്മോറിയൽ “ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് സീസണ്‍ 2 എയിംസ് ജിംഘാന സ്റ്റേഡിയത്തിൽ ഞായർ രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെ നടക്കും.

32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ഈ വർഷം മിക്സഡ് ഡബിൾസ് മത്സരങ്ങളും അരങ്ങേറും. ദിവ്യ കുര്യനെ പോലുള്ള പ്രഗത്ഭ താരങ്ങൾ ഗാലറികളെ ആവേശഭരിതമാക്കും. ജേതാക്കൾക്ക് റോളിംഗ് ട്രോഫിയും 7000 രൂപയും ലഭിക്കുന്പോൾ രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 4000, 3000 രൂപയും മൊമെന്േ‍റായും സമ്മാനിക്കും. മികച്ച പുരുഷ, വനിതാ താരങ്ങളെ സി.എൽ. ആന്‍റണി ട്രോഫിയും പാരിതോഷികവും നൽകി ആദരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്