മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫയർ കോണ്‍ഫറൻസ് ധ്യാനങ്ങൾ ഏപ്രിലിൽ

05:47 PM Jan 20, 2018 | Deepika.com
ലണ്ടൻ: മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ ഇടവകയിൽ നടത്തപ്പെടുന്ന ഫയർ കോണ്‍ഫറൻസ് ധ്യാനങ്ങൾ ഏപ്രിലിൽ സീറോ മലബാർ സഭയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ഫാ. ടോമി ഏടാട്ട്, ബ്രദർ സാബു ആറുതൊട്ടി, മരിയൻ ടിവി ചെയർമാൻ ബ്രദർ ഡൊമിനിക് പി.ഡി., മരിയൻ ടിവി മാനേജിംഗ് ഡയറക്ടർ ബ്രദർ തോമസ് സാജ് എന്നിവർ ധ്യാനങ്ങൾക്ക് നേതൃത്വം നൽകും. ബ്രദർ ജോമോൻ ജോസഫ് സംഗീത ശുശ്രൂഷ നയിക്കും. സഭയോട് ചേർന്നു നടത്തുന്ന ധ്യാനപരന്പരയായ ഫയർ കോണ്‍ഫറൻസ് എല്ലാ വിശ്വാസികൾക്കും ഒരു ഫാമിലി ഇല്യൂമിനേറ്റിംഗ് ആൻഡ് റിജോയ്സിംഗ് എക്സ്പീരിയൻസ് (FIRE) ആയിരിക്കും.

ഏപ്രിൽ ആറു മുതൽ എട്ടു വരെ സന്ദർലാൻഡ് സെന്‍റ് ജോസഫ്സ് ചർച്ചിൽ ധ്യാനം നടക്കും. വിവരങ്ങൾക്ക് ഇടവക ചാപ്ലിൻ ഫാ. സജി തോട്ടത്തിൽ, സോജൻ 07846911218, മാത്യു 07590516672 എന്നിവരുമായി ബന്ധപ്പെടുക.

ഏപ്രിൽ 10, 11 തീയതികളിൽ ഈസ്റ്റ്ബോണ്‍ സെന്‍റ് ജോവാക്കിം ചർച്ചിൽ ധ്യാനം നടക്കും. വിവരങ്ങൾക്ക് ഇടവക ചാപ്ലിൻ ഫാ. ജോയി ആലപ്പാട്ട്, സാബു കുരുവിള 07975624890, പ്രിൻസ് ജോർജ് 07584327765.

ഏപ്രിൽ 12, 13 ദിനങ്ങളിൽ നോർത്തലർട്ടൻ സേക്രഡ് ഹാർട്ട് ചർച്ചിൽ ധ്യാനം നടക്കും. വിവരങ്ങൾക്ക്: ഇടവക ചാപ്ലിൻ ഫാ. ആന്‍റണി ചുണ്ടെലിക്കാട്ട്, ജോജി 07972878171, മാത്യു 07912344516.

ഏപ്രിൽ 20 മുതൽ 22 വരെ ഡെൻഹാം വില്ലേജ് ഹാളിൽ ധ്യാനം നടക്കും. വിവരങ്ങൾക്ക്: ഇടവക ചാപ്ലിൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജോമോൻ കൈതമറ്റം 07804691069, ഷാജി വാട്ഫോർഡ് 0773702264.

റിപ്പോർട്ട്: ജെഗി ജോസഫ്