+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രാംപ്ടണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഒരു കോടി മന്ത്രോച്ചാരണഅർച്ചന 28 ന്

ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അഞ്ഞൂറു കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി 28ന് (ഞായർ) ഒരു കോടി മന്ത്രോച്ചാരണ അർച്ചന നടത്തുന്നു. രാവിലെ എട്ടിന് ദേവി എഴുന്നള്ള
ബ്രാംപ്ടണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഒരു കോടി മന്ത്രോച്ചാരണഅർച്ചന 28 ന്
ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അഞ്ഞൂറു കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി 28ന് (ഞായർ) ഒരു കോടി മന്ത്രോച്ചാരണ അർച്ചന നടത്തുന്നു.

രാവിലെ എട്ടിന് ദേവി എഴുന്നള്ളിപ്പോടെ ചടങ്ങുകൾ ആരംഭിക്കും. ലളിത സഹസ്രനാമങ്ങൾ ഒരു കോടി പ്രാവിശ്യം ചൊല്ലി പൂക്കളും നാണയങ്ങളും അക്ഷതയും സമർപ്പിച്ചു നടത്തുന്ന ഒരു കോടി അർച്ചന ദേവി മാഹാത്മത്തിലെ വളരെ പ്രസിദ്ധവും ശക്തിയുള്ളതുമായ ഒരു പൂജയാണ്. ദേവി കടാക്ഷത്തിന് ലഭിക്കുന്ന അത്യപൂർവമായ ഒരു അവസരമാണ് ഒരു കോടി അർച്ചന ചടങ്ങ്.
ഭക്തർക്ക് 51 ഡോളർ അടച്ച് പൂജയിൽ പങ്കെടുക്കാവുന്നതാണ്.

വിവരങ്ങൾക്ക്: ഗീത ഉണ്ണി 905 320 3623, ഉണ്ണി ഓപ്പത്ത് 416 270 0768, അപ്പുക്കുട്ടൻ നായർ 416 724 1762.

റിപ്പോർട്ട്: ഹരികുമാർ മാന്നാർ