+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂടുതൽ തൊഴിൽ അവസരങ്ങളുമായി ആമസോണ്‍ രണ്ടാമത് ആസ്ഥാനം ടൊറന്‍റോയിൽ

ടൊറന്‍റോ: കാനഡയിലെ പ്രധാന നഗരങ്ങളിലൊന്നായ ടൊറന്‍റോയുടെ മുഖഛായ മാറ്റുവാൻ ആമസോണ്‍ രണ്ടാമത് ആസ്ഥാനം തുടങ്ങുന്നു. 2017 ലാണ് ടൊറന്‍റോയും അനുബന്ധ നഗരസഭകളും ഇതിനായി അപേക്ഷ സമർപ്പിച്ചത്. ആസ്ഥാനത്തിന്
കൂടുതൽ തൊഴിൽ അവസരങ്ങളുമായി ആമസോണ്‍ രണ്ടാമത് ആസ്ഥാനം ടൊറന്‍റോയിൽ
ടൊറന്‍റോ: കാനഡയിലെ പ്രധാന നഗരങ്ങളിലൊന്നായ ടൊറന്‍റോയുടെ മുഖഛായ മാറ്റുവാൻ ആമസോണ്‍ രണ്ടാമത് ആസ്ഥാനം തുടങ്ങുന്നു.

2017 ലാണ് ടൊറന്‍റോയും അനുബന്ധ നഗരസഭകളും ഇതിനായി അപേക്ഷ സമർപ്പിച്ചത്. ആസ്ഥാനത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പടെ 80,000 ത്തിൽ പരം പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. അഞ്ച് ബില്യണ്‍ ഡോളർ മുതൽ മുടക്കി നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പത്തു ബില്ല്യൻ ഡോളറിനു മേലുള്ള പദ്ധതികളും നടപ്പിലാക്കും.

അമേരിക്കയിലെ ഭരണമാറ്റവും ട്രംപിന്‍റെ പുതിയ സാന്പത്തിക നയങ്ങളും ആഗോള തലത്തിൽ വാണിജ്യ മേഖലയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്പോഴാണ് ആമസോണിന്‍റെ പുതിയ പ്രഖ്യാപനം.

ടോറന്േ‍റായെ കൂടാതെ സമീപ നഗരങ്ങളയ മിസിസൗഗ, ബ്രാംപ്ടണ്‍,ദുർഹം ,ഹാംപ്ടൻ, ഗുവൾഫ്, നോർത്ത് യോർക്ക് എന്നിവിടങ്ങളിൽ പദ്ധതി നടത്തിപ്പിനായുള്ള സാധ്യതകൾ തേടി വരുന്നു. നിലവിൽ ബ്രാംപ്ടണിലും മിസിസൗഗയിലും ആമസോണിനു ബ്രാഞ്ചുകൾ ഉണ്ട്.

ആമസോണിന്‍റെ ആസ്ഥാനം യുഎസിലെ സിയാറ്റിൽ ആണ്. 8.1 മില്യണ്‍ ചതുരശ്ര അടിയിൽ 33 ശാഖകൾ ഉള്ള ഇവിടെ നാല്പതിനായിരത്തോളം ജീവനക്കാർ ജോലി ചെയ്തു വരുന്നു. ആമസോണിന്‍റെ പുതിയ സംരംഭത്തെ എല്ലാ നഗര സഭാ മേയർ മാരും സ്വാഗതം ചെയ്തു.

ഐറ്റി, ഓഫീസ്, അക്കൗണ്ടിംഗ്, ലോജിസ്റ്റിക്സ്, സ്റ്റോക്സ്, ട്രാൻസ്പോർട്ടേഷൻ, കാറ്ററിംഗ്, ഓർഡർ പിക്കാർ, ക്വാളിറ്റി തുടങ്ങിയ തസ്തികകളിലേയ്ക്കാണ് നിയമനമെന്ന് ആമസോണ്‍ സിഇഒ ജെഫ് ബിസോസ് പറഞ്ഞു.

റിപ്പോർട്ട്: ജയ്ശങ്കർ പിള്ള