+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് വാർഷിക സമ്മേളനം നാളെ; മുഖ്യാഥിതിക്ക് സ്വീകരണം നൽകി

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 39ാമത് വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിചേർന്ന ന്യൂനപക്ഷ വികസന ധനകാര്യ കമ്മീഷൻ ഡയറക്ടർ ഫാ. പ്രഫസർ മാത്യുസ് വഴക്കുന്നത്തിന് സ്വീകരണം നൽ
കല കുവൈറ്റ് വാർഷിക സമ്മേളനം നാളെ; മുഖ്യാഥിതിക്ക് സ്വീകരണം നൽകി
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 39-ാമത് വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിചേർന്ന ന്യൂനപക്ഷ വികസന ധനകാര്യ കമ്മീഷൻ ഡയറക്ടർ ഫാ. പ്രഫസർ മാത്യുസ് വഴക്കുന്നത്തിന് സ്വീകരണം നൽകി.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

വെള്ളിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ കലയുടെ നാലു മേഖല സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 350 ഓളം പ്രതിനിധികൾ പങ്കെടുക്കും. രാവിലെ ഒന്പതിന് ആർ.സുദർശനൻ നഗറിൽ (നോട്ടിംഗ്ഹാം സ്കൂൾ, അബാസിയ) ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. പുതിയ സംഘടനാ തീരുമാനങ്ങളും 2018 പ്രവർത്തന വർഷത്തെക്കുള്ള കേന്ദ്ര ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും. വഫ്ര മുതൽ ജഹറ വരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന കലയുടെ 65 യൂണിറ്റു സമ്മേളനങ്ങളും തുടർന്നു അബാസിയ, അബുഹലീഫ, ഫഹഹീൽ, സാൽമിയ മേഖല സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് കേന്ദ്ര സമ്മേളനം നടക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം ആറിന് അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഫാ. പ്രഫസർ മാത്യുസ് വഴക്കുന്നം മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ