+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ ടി.പി. ഹുസൈൻ കോയ മദനിക്ക് ഉൗഷ്മള സ്വീകരണം

കുവൈത്ത്: അന്താരാഷ്ട്ര ഖുർആൻ വെളിച്ചം പഠന പദ്ധതിയുടെ ഡയറക്ടർ ടി.പി. ഹുസൈൻ കോയ മദനിക്ക് കുവൈത്തിൽ ഉൗഷ്മള സ്വീകരണം നൽകി. ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, വൈസ് പ്രസിഡന്‍
കുവൈത്തിൽ ടി.പി. ഹുസൈൻ കോയ മദനിക്ക് ഉൗഷ്മള സ്വീകരണം
കുവൈത്ത്: അന്താരാഷ്ട്ര ഖുർആൻ വെളിച്ചം പഠന പദ്ധതിയുടെ ഡയറക്ടർ ടി.പി. ഹുസൈൻ കോയ മദനിക്ക് കുവൈത്തിൽ ഉൗഷ്മള സ്വീകരണം നൽകി. ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, വൈസ് പ്രസിഡന്‍റ് സിദ്ദീഖ് മദനി, ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ, വെളിച്ചം സെക്രട്ടറി മനാഫ് മാത്തോട്ടം, ഫിറോസ് ചുങ്കത്തറ, ഹൈദർ പാഴേരി, ടി.എം. അബ്ദുറഷീദ്, വീരാൻ കുട്ടി സ്വലാഹി, സയിദ് കടലൂർ, ആഷിഖ് കടലുണ്ടി, എൻ.കെ. റഹീം എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ മദനിയെ സ്വീകരിച്ചു.

വെളിച്ചം വിംഗ് ഇന്നു വൈകുന്നേരം അബാസിയയിലെ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനത്തിൽ ടി.പി ഹുസൈൻ കോയ മദനി മുഖ്യപ്രഭാഷണം നടത്തും.

വെളിച്ചം പരീക്ഷയുടെയും അന്നൂർ ഓണ്‍ലൈൻ ക്വിസ് മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാനദാനം, വെളിച്ചം പുതിയ മൊഡ്യൂൾ പ്രകാശനം, ഖുർആൻ ഭാഷണം എന്നിവ സംഗമത്തിൽ ഉണ്ടായിരിക്കും.

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യം ഏർപ്പാടു ചെയ്തിട്ടുണ്ട്.

വിവരങ്ങൾക്ക്: 65829673, 99060684.

റിപ്പോർട്ട്: സലിം കോട്ടയിൽ