+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎഫ്എം എഫ്ബി ഫ്രണ്ട്സ് "പുൽക്കൂട് 2018’ സമാപിച്ചു

കുവൈത്ത്: കുവൈത്തിലെ പ്രമുഖ കൂട്ടായ്മയായ യുഎഫ്എം എഫ്ബി ഫ്രണ്ട്സിന്‍റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷമായ “പുൽക്കൂട് 2018” നു വർണാഭമായ സമാപനം.അബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകൾ പ്രമുഖ മാധ്യമപ്രവ
യുഎഫ്എം എഫ്ബി ഫ്രണ്ട്സ്
കുവൈത്ത്: കുവൈത്തിലെ പ്രമുഖ കൂട്ടായ്മയായ യുഎഫ്എം എഫ്ബി ഫ്രണ്ട്സിന്‍റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷമായ “പുൽക്കൂട് 2018” നു വർണാഭമായ സമാപനം.

അബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകൾ പ്രമുഖ മാധ്യമപ്രവർത്തകനായ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കുവൈത്തിന്‍റെ സ്വന്തം എഴുത്തുകാരി ലിസി കുര്യാക്കോസ് ഇളവിനാമണ്ണിലിനെ യുഎഫ്എം അഡ്മിൻസ് ചേർന്നു മൊമെന്േ‍റാ നൽകി ആദരിച്ചു.

യുഎഫ്എം ഗ്രൂപ്പ് പ്രസിഡന്‍റ് ജോസ് ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് മാവേലിക്കര, പി.എം. മേനോൻ, കെ.കെ. ദാസ്, ഹബീബ് കാക്കൂർ, നിരഞ്ജൻ തംബുരു, ഗീതാകുമാരി എന്നിവർ പ്രസംഗിച്ചു. കോമഡി സ്റ്റാർസ് ഫെയിം ഗോപീകൃഷ്ണനും സംഘവും അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്, മധു, സനിൽ എന്നിവർ അവതരിപ്പിച്ച ശബ്ദാനുകരണം, ഹൽവാസ് ഇവന്‍റ്സ് അവതരിപ്പിച്ച ഗാനമേള എന്നിവ പുൽക്കൂടിനു ഭംഗി പകർന്നു. ദീപക് കൊച്ചിൻ, ടോം തോമസ്, അനൂപ് ബേബി, സുബാഷ് മാറഞ്ചേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ