+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇസ് ലാമിക് കൗണ്‍സിലിന് പുതിയ നേതൃത്വം

കുവൈത്ത്: കുവൈത്ത് കേരള ഇസ് ലാമിക് കൗണ്‍സിലിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഹംസ ബാഖവി (ചെയർമാൻ), ഉസ്മാൻ ദാരിമി (വൈസ് ചെയർമാൻ), ഷംസുദ്ദീൻ ഫൈസി (പ്രസിഡന്‍റ്), മുസ്തഫ ദാരിമി, മുഹമ്മദലി പുതുപ്പറന്പ
ഇസ് ലാമിക് കൗണ്‍സിലിന് പുതിയ നേതൃത്വം
കുവൈത്ത്: കുവൈത്ത് കേരള ഇസ് ലാമിക് കൗണ്‍സിലിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഹംസ ബാഖവി (ചെയർമാൻ), ഉസ്മാൻ ദാരിമി (വൈസ് ചെയർമാൻ), ഷംസുദ്ദീൻ ഫൈസി (പ്രസിഡന്‍റ്), മുസ്തഫ ദാരിമി, മുഹമ്മദലി പുതുപ്പറന്പ്, ഇല്യാസ് മൗലവി, ഇഖ്ബാൽ ഫൈസി (വൈസ് പ്രസിഡന്‍റുമാർ) അബ്ദുൾ ഗഫൂർ ഫൈസി പൊ·ള (ജനറൽ സെക്രട്ടറി), നാസർ കോഡൂർ, സൈനുൽ ആബിദ് ഫൈസി, അബ്ദുൾ കരീം ഫൈസി, അബ്ദുൾ ഹക്കീം മൗലവി (ജോയിന്‍റ് സെക്രട്ടറിമാർ), ഇസ്മായിൽ ഹുദവി (ട്രഷറർ) എന്നിവരെയും സുപ്രീം കൗണ്‍സിലിലേക്ക് മുഹമ്മദലി ഫൈസി (കണ്‍വീനർ) ഇ.എസ്. അബ്ദുറഹിമാൻ ഹാജി, (ജോയിന്‍റ് കണ്‍വീനർ), അബ്ദു ഫൈസി അരിയിൽ, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദുൾലത്തീഫ് എടയൂർ, ഇസ്മായിൽ ബേവിഞ്ച, മൊയ്ദീൻഷാ മൂടാൽ, ഹനീഫ കൊടുവള്ളി എന്നിവരെയും തെരഞ്ഞെടുത്തു.

അബ്ദുൽ ഹമീദ് അൻവരി (ദഅവ), അബ്ദുറഹ്മാൻ കോയ (ഉംറ), ഇഖ്ബാൽ മാവിലാടം (വിദ്യാഭ്യാസം), അബ്ദുൾ അസീസ് പാടൂർ (റിലീഫ്), അമീൻ മൗലവി (ഇബാദ്), ഹസൻ ചെറുവത്തൂർ (പബ്ലിക്കേഷൻ), ശിഹാബ് കൊടുങ്ങല്ലൂർ (വിഖായ), മൻസൂർ ഫൈസി (സർഗലയ), ഹുസൻകുട്ടി നീരാണി (മുസാനദ), ഹംസ വാണിയന്നൂർ (മീഡിയ) എന്നിവരാണ് വിവിധ വിംഗ് കണ്‍വീനർമാർ.

അബാസിയ റിഥം ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുയോഗത്തിൽ അഞ്ചു മേഖലാ കമ്മിറ്റികൾ വഴി തെരഞ്ഞെടുക്കപ്പെട്ട പുതിയ കൗണ്‍സിലർമാർ യോഗത്തിൽ സംബന്ധിച്ചു. റിട്ടേർണിംഗ് ഓഫീസർ ഡോ. അബ്ദുറഹ്മാൻ ഒളവട്ടൂർ (അബുദാബി) തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ഹംസ ബാഖവി, മുഹമ്മദലി ഫൈസി, മുഖ്യ വരണാധികാരി ഷംസുദ്ദീൻ ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ