+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തേനീച്ചകളെ വകവരുത്തിയ കുട്ടികൾക്കെതിരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസ്

ഐഓവ: ഐഓവ ടൗണിലുള്ള തേനീച്ച ഫാമിൽ അതിക്രമിച്ചു കയറി നാശം വരുത്തുകയും അഞ്ചു ലക്ഷത്തോളം തേനീച്ചകളെ വകവരുത്തുകയും ചെയ്ത കുറ്റത്തിന് പന്ത്രണ്ടും പതിമൂന്നും വയസായ രണ്ടു കുട്ടികളുടെ പേരിൽ കേസെടുത്തതായി സയക്
തേനീച്ചകളെ വകവരുത്തിയ കുട്ടികൾക്കെതിരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസ്
ഐഓവ: ഐഓവ ടൗണിലുള്ള തേനീച്ച ഫാമിൽ അതിക്രമിച്ചു കയറി നാശം വരുത്തുകയും അഞ്ചു ലക്ഷത്തോളം തേനീച്ചകളെ വകവരുത്തുകയും ചെയ്ത കുറ്റത്തിന് പന്ത്രണ്ടും പതിമൂന്നും വയസായ രണ്ടു കുട്ടികളുടെ പേരിൽ കേസെടുത്തതായി സയക്സ് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.

കാർഷിക സങ്കേതത്തിൽ കടന്നു കയറി നാശം വരുത്തുക, മോഷ്ടിക്കുക തുടങ്ങി കുറ്റങ്ങളാണ് കുട്ടികളുടെ പേരിൽ ചുമത്തിയിരിക്കുന്നത്. പത്തുവർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിക്കാൻ സാധ്യതയുള്ളതായി അധികൃതർ പറയുന്നു.

അന്പതോളം തേനീച്ച കൂടുകളാണ് കുട്ടികൾ നശിപ്പിച്ചതെന്ന് ഉടമസ്ഥരായ ജസ്റ്റിനും ടോറിയും പറഞ്ഞു. ഇത്രയും വലിയ നഷ്ടം തങ്ങളെ തേനീച്ച വ്യവസായത്തിൽ നിന്ന് പിന്തിരിപ്പിക്കുമെന്നു ഇവർ കൂട്ടിച്ചേർത്തു. ജുവനൈൽ കോടതിയിലാണ് കേസ് വിസ്താരം. ആക്രമണം നടത്തിയ കുട്ടികളെ കണ്ടെത്തുന്നതിന് ലോക്കൽ പോലീസിനു പൊതുജനങ്ങളുടെ സഹകരണം ലഭിച്ചിരുന്നു. ഡിസംബർ 28 ന് നടന്ന സംഭവത്തിൽ രണ്ടു ദിവസം മുന്പാണ് കുട്ടികളെ അറസ്റ്റ് ചെയ്ത് കേസെടുത്തത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ