+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോണ്‍ മത്തായി ഇർവിംഗ് കണ്‍വൻഷൻ വിസിറ്റർ ബ്യൂറോയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്‍റെ വൈസ് ചെയർമാൻ

ഇർവിംഗ് (ടെക്സസ്): സാമൂഹ്യ പ്രവർത്തകനും ഇർവിംഗ് ഇൻഡിപെൻഡന്‍റ് ലമാർ സ്കൂൾ ഡിസ്ട്രിക്ട് ഇംപ്രൂവ്മെന്‍റ് കമ്മിറ്റി അംഗവുമായ റോണ്‍ മത്തായിയെ ഇർവിംഗ് കണ്‍വൻഷൻ വിസിറ്റർ ബ്യൂറോയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്
റോണ്‍ മത്തായി ഇർവിംഗ് കണ്‍വൻഷൻ വിസിറ്റർ ബ്യൂറോയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്‍റെ വൈസ് ചെയർമാൻ
ഇർവിംഗ് (ടെക്സസ്): സാമൂഹ്യ പ്രവർത്തകനും ഇർവിംഗ് ഇൻഡിപെൻഡന്‍റ് ലമാർ സ്കൂൾ ഡിസ്ട്രിക്ട് ഇംപ്രൂവ്മെന്‍റ് കമ്മിറ്റി അംഗവുമായ റോണ്‍ മത്തായിയെ ഇർവിംഗ് കണ്‍വൻഷൻ വിസിറ്റർ ബ്യൂറോയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്‍റെ വൈസ് ചെയർമാനായി നിയമിച്ചു.

കഴിഞ്ഞ നാലു വർഷമായി ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചുവരുകയായിരുന്നു റോണ്‍. ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിൽ ഇർവിംഗിലേക്ക് വലിയ വ്യവസായ സ്ഥാപനങ്ങളെ ആകർഷിക്കാനും നഗരത്തിന്‍റെ വ്യവസായ ബന്ധങ്ങൾ വികസിപ്പിക്കാനും പുതിയ നയരൂപീകരണത്തിൽ പ്രധാന പങ്കുവഹിക്കുവാനും റോണിനു കഴിയും.

ഡിഎഫ്ഡബ്ല്യു നഗരസമൂഹത്തിലെ സാൽവേഷൻ ആർമിയുടെ അഡ്വൈസറി കൗണ്‍സിലിലും റോണ്‍ പ്രവർത്തിക്കുന്നുണ്ട്. റോണിനു ഇർവിംഗിൽ സ്റ്റേറ്റ് ഫാം ഇൻഷ്വറൻസ് ഏജൻസിയുണ്ട്. ഡാളസിലെ മികച്ച ഇൻഷ്വറൻസ് ഏജന്‍റായി റോണിനെ ഡി മാസിക 2016ലും 2017ലും തെരഞ്ഞെടുത്തിരുന്നു.

ഇർവിംഗിൽ സ്ഥിരതാമസമാക്കിയ ആറാട്ടുപുഴ കടവന മത്തായി കെ. മത്തായിയുടേയും ഡെയ്സി മത്തായിയുടേയും മകനാണ് റോണ്‍.

റിപ്പോർട്ട്: ഏബ്രഹാം തോമസ്