+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏബ്രഹാം കളത്തിൽ പാംബീച്ച് റിപ്പബ്ലിക്കൻ പാർട്ടി എക്സിക്യൂട്ടീവിലേക്ക് നിയമിതനായ ആദ്യ മലയാളി

ഷിക്കാഗോ: അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ പാംബീച്ച് കൗണ്ടിയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഏബ്രഹാം കളത്തിൽ നിയമിതനായി. ഇപ്രകാരം നിയമിതനായ ആദ്യ മലയാളിയാണ് ഏബ്രഹാം കളത്ത
ഏബ്രഹാം കളത്തിൽ പാംബീച്ച് റിപ്പബ്ലിക്കൻ പാർട്ടി എക്സിക്യൂട്ടീവിലേക്ക് നിയമിതനായ ആദ്യ മലയാളി
ഷിക്കാഗോ: അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ പാംബീച്ച് കൗണ്ടിയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഏബ്രഹാം കളത്തിൽ നിയമിതനായി. ഇപ്രകാരം നിയമിതനായ ആദ്യ മലയാളിയാണ് ഏബ്രഹാം കളത്തിൽ. കോണ്‍ഗ്രസ്മാൻ ബ്രയൻ മാസ്റ്റ്, ആലൻ വെസ്റ്റ്, പാംബീച്ച് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ മൈക്കിൾ ബാർനെറ്റ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അടുത്ത മൂന്നു വർഷത്തേക്കുള്ള പുതിയ നിയമനം. വ്യക്തിഗത ഇന്‍റർവ്യൂ ഉൾപ്പടെ പാർട്ടിയുമായി ബന്ധപ്പെട്ട പല തലങ്ങളിലും കഴിഞ്ഞ എട്ടുവർഷമായി ഏബ്രഹാം കളത്തിൽ നടത്തിയ പ്രവർത്തനങ്ങളും ഈ നിയമനത്തിന് ആധാരമായ ഒരു ഘടകമായിരുന്നു.

1998-ൽ അമേരിക്കയിൽ എത്തിയ ഏബ്രഹാം ആദ്യത്തെ അഞ്ചുവർഷത്തിനുശേഷം പാർട്ടിയിൽ അംഗത്വം എടുക്കുകയും, കഴിഞ്ഞ രണ്ട് പ്രസിഡൻഷ്യൻ ഇലക്ഷനിലും സജീവമായി പ്രവർത്തിച്ചു എന്നതും മറ്റൊരു സാധ്യതാഘടകം ആയിരുന്നു. കൂടാതെ ഒരു മൈനോരിറ്റി കമ്യൂണിറ്റി മെന്പർ എന്നതും അപ്രധാനമല്ലാത്ത സാധ്യതയായി.

ഏബ്രഹാം കളത്തിൽ, ഫൊക്കാനയുടെ അസോസിയേറ്റ് ട്രഷറർ, ആർട്സ് ലവേഴ്സ് ഓഫ് അമേരിക്ക (അല) എന്ന ദേശീയ പ്രസ്ഥാനത്തിന്‍റെ ഫ്ളോറിഡ ചാപ്റ്റർ ജോയിന്‍റ് സെക്രട്ടറി, ഫൊക്കാന ദേശീയ കണ്‍വൻഷൻ ഫിനാൻസ് കോർഡിനേറ്റർ, കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ളോറിഡ ചെയർമാൻ, സെന്‍റ് ലൂക്ക്സ് മാർത്തോമാ ചർച്ച് മുൻ സെക്രട്ടറി, ഓഡിറ്റർ, 2018-ലെ അക്കൗണ്ടന്‍റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. പീറ്റർ കോളിൻസ് ഒരു വാർത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം