+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണന്‍റെ തിരുമുന്പിൽ കലയുടെ വർണരേണുക്കൾ

ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണിൽ പുതുതായി നിർമിച്ച ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ ചിരപ്രതിഷ്ടാകർമത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സംഗീത, നൃത്ത, കലാ പ്രകടനങ്ങൾ കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി. കണ്ണന
കണ്ണന്‍റെ തിരുമുന്പിൽ കലയുടെ വർണരേണുക്കൾ
ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണിൽ പുതുതായി നിർമിച്ച ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ ചിരപ്രതിഷ്ടാകർമത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സംഗീത, നൃത്ത, കലാ പ്രകടനങ്ങൾ കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി.

കണ്ണന്‍റെ നിഗ്രഹത്തിനായി നിയോഗിക്കപ്പെടുന്ന പൂതന അന്പാടിയിലെത്തുന്പോഴുള്ള മനോവിചാരങ്ങൾ കഥകളിയിലൂടെ ആവിഷ്കരിച്ച ഉണ്ണിപ്പോത്ത്, അനുപ ദിദോശ്, തായേ ശശോദേ ഉൻഅയർകുലത്തുദിച്ച എന്ന പ്രസിദ്ധമായ വരികൾ മോഹിനിയാട്ടത്തിലൂടെ അവതരിപ്പിച്ച നിതാസഹദേവ്, ചടുലമായ നൃത്താവിഷ്കാരം നടത്തിയ സുമയും ഹരികൃഷ്ണനും കുച്ചിപ്പുടി ഡാൻസിലൂടെ കാണികളുടെ മനം കവർന്ന പത്മിനി ഉണ്ണിയും പ്രത്യേക ശ്രദ്ധപിടിച്ചുപറ്റി.

ശാസ്ത്രീയ സംഗീതാലാപനം നടത്തിയ ശ്രദ്ധ ശ്രീകാന്ത്, വിഷ്ണു സുബ്രഹ്മണി, നിഷാൽ പ്രവീണ്‍ എന്നിവരും ശാസ്ത്രീയ നൃത്തങ്ങൾ അവതരിപ്പിച്ച മഞ്ജുള ദാസ്, പാർവതി മനോജ്, രോഹിണി അന്പാട്ട്, തണ്‍വി അന്പാട്ട്, അമൃത ജയപാൽ, അംബിക മേനോൻ എന്നിവരും കാണികളുടെ കൈയടി നേടി.

യുവകലാകാര·ാരേയും കലാകാരികളേയും പ്രോത്സാഹിപ്പിക്കുവാനും അരങ്ങേറ്റം നടത്തുവാനും അതുവഴി ഭാരതീയ കലാ, സാംസ്കാരിക പൈതൃകം വരുംതലമുറയ്ക്ക് പകർന്നു നൽകുന്നതിനും ക്ഷേത്രം മുൻകൈ എടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ഹരികുമാർ മാന്നാർ