+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിയാദിൽ കോല്ലം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

റിയാദ്: കൊല്ലം സ്വദേശി ഹോത്ത ബനിതമീമിൽ ഹൃദയാഘാതംമൂലം മരിച്ചു. കൊല്ലം, ഓച്ചിറ പായിക്കുഴി സ്വദേശി അപ്പുക്കുട്ടൻ പിള്ളയാണ് റിയാദിനടുത്തുള്ള അൽഖർജിൽ നിന്ന് നൂറു കിലോമീററർ അകലെ ഹോത്ത ബനിതമീമിൽ ചൊവ്വ
റിയാദിൽ കോല്ലം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
റിയാദ്: കൊല്ലം സ്വദേശി ഹോത്ത ബനിതമീമിൽ ഹൃദയാഘാതംമൂലം മരിച്ചു. കൊല്ലം, ഓച്ചിറ പായിക്കുഴി സ്വദേശി അപ്പുക്കുട്ടൻ പിള്ളയാണ് റിയാദിനടുത്തുള്ള അൽഖർജിൽ നിന്ന് നൂറു കിലോമീററർ അകലെ ഹോത്ത ബനിതമീമിൽ ചൊവ്വാഴ്ച്ച വൈകിട്ട് ഹൃദയാഘാതത്തെതുടർന്നു മരിച്ചത്.

55 വയസായിരുന്നു.

കഴിഞ്ഞ 25 വർഷമായി സൗദിയിലുള്ള അപ്പുക്കുട്ടൻ പിള്ള ഹോത്ത ബനിതമീമിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹോത്ത ബനിതമീം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹകരണത്തോടെ പൂർത്തിയാക്കിവരുന്നു.

ഭാര്യയും രണ്ടു പെണ്‍മക്കളുമാണുള്ളത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ