+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ സീറോ മലബാർ കത്തീഡൽ വിൻസന്‍റ് ഡി പോൾ ധനസഹായം വിതരണം ചെയ്തു

ചാലക്കുടി: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ സെന്‍റ് വിൻസന്‍റ് ഡി പോൾ സംഘടനയുടേയും ചാലക്കുടി ആൽഫാ പാലിയേറ്റീവ് കെയറിന്േ‍റയും സംയുക്താഭിമുഖ്യത്തിൽ നിർധനരായ മൂന്നു രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു. ഇന്ത
ഷിക്കാഗോ സീറോ മലബാർ കത്തീഡൽ വിൻസന്‍റ് ഡി പോൾ ധനസഹായം വിതരണം ചെയ്തു
ചാലക്കുടി: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ സെന്‍റ് വിൻസന്‍റ് ഡി പോൾ സംഘടനയുടേയും ചാലക്കുടി ആൽഫാ പാലിയേറ്റീവ് കെയറിന്േ‍റയും സംയുക്താഭിമുഖ്യത്തിൽ നിർധനരായ മൂന്നു രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു. ഇന്ത്യൻ പാലിയേറ്റീവ് കെയർ ദിനത്തിൽ 70,000 രൂപയുടെ ധനസഹായം രുഗ്മിണി, ഡേവിസ്, വർഗീസ് എന്നിവർക്ക് അമേരിക്കയിൽ നിന്നുള്ള പ്രതിനിധി പോൾ പി. പറന്പി വിതരണം ചെയ്തു.

ചാലക്കുടി ആൽഫാ പാലിയേറ്റീവ് കെയറിൽ ചേർന്ന യോഗത്തിൽ ഡോ. വില്ലി ജോർജ്, ശ്രീകൃഷ്ണൻ നായർ, ആൽഫാ പ്രസിഡന്‍റ് റോസി ലാസർ, സെക്രട്ടറി ലൂക്കോസ്, തങ്കച്ചൻ, ട്രഷറർ എ. എൽ. കൊച്ചപ്പൻ, ജോയിന്‍റ് സെക്രട്ടറി ഗിരിജാ കൈമൾ, ഷിബു വാലച്ചൻ, സി.കെ. പോൾ, ജോണി ആട്ടോക്കാരൻ, കെ. രമാൽ തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിൽ പ്രവർത്തിക്കുന്ന 22 ആൽഫാ പാലിയേറ്റീവ് കെയർ യൂണിറ്റുകളിൽ ഏറ്റവും പ്രശസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന ചാലക്കുടി യൂണിറ്റിനെ പോൾ പി. പറന്പി പ്രത്യേകം അഭിനന്ദിച്ചു. വിൻസെന്‍റ് ഡി പോൾ സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും നടത്തുന്നതിൽ എല്ലാവരുടേയും സഹായ സഹകരണങ്ങൾ പോൾ പി. പറന്പിൽ അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ