ബിറ്റ് കോയിന് വൻ തകർച്ച

12:10 AM Jan 19, 2018 | Deepika.com
ലണ്ടൻ: സമാന്തര വിർച്വൽ കറൻസിയായ ബിറ്റ് കോയിന്‍റെ മൂല്യത്തിൽ വൻ ഇടിവ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പതിമൂന്നു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

21.7 ബില്യണ്‍ ഡോളറോളം മൂല്യം കുറഞ്ഞെന്നാണ് കണക്കാക്കുന്നത്. വിപണിയിൽ ഇതു വലിയ ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ട്രേഡിംഗ് നിരോധിക്കുമെന്ന സൂചനയും കാരണമായി.

പ്രതിച്ഛായ മോശമായിരുന്ന ബിറ്റ്കോയിൻ അടുത്തിടെ നിക്ഷേപകരുടെ പ്രീതി പിടിച്ചുപറ്റി വരുകയായിരുന്നു. പുതിയ തകർച്ചയോടെ സ്ഥിതി കൂടുതൽ പരുങ്ങലിലായെന്നാണ് വിലിരുത്തൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ