+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണ്‍ റാന്നി അസോസിയേഷൻ പുതുവത്സര സംഗമം അവിസ്മരണീയമായി

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിൽ ഒന്നായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍റെ (HRA) ആഭിമുഖ്യത്തിൽ നടന്ന പുതുവത്സര സംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജനുവരി 13 നു (ശനി) വൈകുന്നേരം
ഹൂസ്റ്റണ്‍ റാന്നി അസോസിയേഷൻ പുതുവത്സര സംഗമം അവിസ്മരണീയമായി
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിൽ ഒന്നായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍റെ (HRA) ആഭിമുഖ്യത്തിൽ നടന്ന പുതുവത്സര സംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ജനുവരി 13 നു (ശനി) വൈകുന്നേരം 5.30 മുതൽ സ്റ്റാഫോർഡിലുള്ള ദേശി റസ്റ്ററന്‍റിൽ നടന്ന കുടുംബ സംഗമം റാന്നി സ്വദേശിയും സെന്‍റ് ജയിംസ് ക്നാനായ ചർച്ച വികാരിയുമായ ഫാ. എബ്രഹാം സക്കറിയ ചരിവുപറന്പിലിന്‍റെ (ജെക്കു അച്ചൻ ) പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ചു. പ്രസിഡന്‍റ് ജോയ് മണ്ണിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ റിപ്പോർട്ട് അവതരിപ്പിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗവും റാന്നി അങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ മേഴ്സി പാണ്ടിയത്, ഹൃസ്വ സന്ദർശനത്തിനു ഹൂസ്റ്റണിൽ എത്തിയ അസോസിയേഷൻ സ്ഥാപക പ്രസിഡന്‍റ് കെ.എസ്. ഫീലിപ്പോസ് പുല്ലന്പള്ളിൽ, ലീലാമ്മ ഫീലിപ്പോസ് എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചു. ഫാ. എബ്രഹാം സക്കറിയ പുതുവത്സര സന്ദേശം നൽകി.

അസോസിയേഷൻ രക്ഷാധികാരി രാജു എബ്രഹാം എംഎൽഎ ടെലിഫോണിലൂടെ സന്ദേശം നൽകി.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ആയി മത്സരിക്കുന്ന കെ.പി. ജോർജ് ആശംസകൾ നേർന്നു സംസാരിച്ചു. അസോസിയേഷൻ അംഗങ്ങളും ഹൂസ്റ്റണിലെ പ്രമുഖ ഗായകരുമായ റോയ് തീയാടിക്കൽ, മീര സക്കറിയ, ജോസ് മാത്യു, മെറിൽ ബിജു സക്കറിയ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സ്ഥാപക ജനറൽ സെക്രട്ടറി തോമസ് മാത്യു നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി