+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലിഫോർണിയയിൽ മകരവിളക്കാഘോഷം ഗംഭീരമായി

കലിഫോർണിയ: മലയാളികളായ അയ്യപ്പഭക്തർ കലിഫോർണിയയുടെ ചരിത്രത്തിലാദ്യമായി, വ്രതമെടുത്തും മാലയണിഞ്ഞും കറുപ്പുടുത്തും ഇരുമുടിനിറച്ചും വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയും നോർവാക്കിലെ സനാതനധർമ്മ ക്ഷേതത്തി
കലിഫോർണിയയിൽ മകരവിളക്കാഘോഷം ഗംഭീരമായി
കലിഫോർണിയ: മലയാളികളായ അയ്യപ്പഭക്തർ കലിഫോർണിയയുടെ ചരിത്രത്തിലാദ്യമായി, വ്രതമെടുത്തും മാലയണിഞ്ഞും കറുപ്പുടുത്തും ഇരുമുടിനിറച്ചും വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയും നോർവാക്കിലെ സനാതനധർമ്മ ക്ഷേതത്തിൽ വിവിധ അഭിഷേകങ്ങളോടെ ഭജന നടത്തിയും മകരവിളക്കാഘോഷം ഭക്തി സാന്ദ്രമാക്കി.

ജനുവരി ആറിന് റെയ്നോൾഡ്സ് അവന്യുവിലുള്ള ഇർവെയിൻ മന്ദിറിൽ മാലയണിഞ്ഞ അയ്യപ്പ ഭക്തരാണ് ശബരിമല തീർഥാടനത്തെ ഓർമിപ്പിക്കുന്ന ചടങ്ങുകളിൽ പങ്കെടുത്തത്.

ജനുവരി 14 ന് മകരവിളക്കുദിവസം രാവിലെ ഏഴിന് ബെൽ ഫ്ളവറിലുള്ള ഓം സാംസ്കാരിക കേന്ദ്രത്തിൽ സുരേഷ് വാര്യർ, നാരായണൻ ബാലഗോപാലൻ, രാമ പ്രസാദ്, സുരേഷ് എഞ്ചൂർ എന്നീ ഗുരുസ്വാമികളുടെ കാർമികത്വത്തിൽ ഇരുമുടി കെട്ടുനിറച്ച ഭക്തർക്കു ടോറൻസ് ഹനുമാൻ ക്ഷേത്രം, ട്ടസ്റ്റിനിലെ രാമേശ്വരം കേന്ദ്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ ദർശനശേഷമുള്ള അഭിഷേക ചടങ്ങുകൾ ശബരിമല ദർശനത്തിന്‍റെ അനുഭൂതി പകർന്നു.

തമിഴ് മലയാളി ഭക്തർ അടങ്ങിയ അയ്യപ്പ സംഘത്തിൽ കുട്ടികളടക്കം നാൽപതോളം സ്വാമിമാർ പങ്കെടുത്തു. വൈകുന്നേരം അഞ്ചുമുതൽ നടന്ന സനാതന ധർമ ക്ഷേത്രത്തിൽ ചെണ്ടമേളത്തിന്‍റെ അകന്പടിയോടെ നടന്ന അയ്യപ്പ രഥ ഘോഷയാത്രയും കാവടിയാട്ടവും നിരവധി തദ്ദേശീയരെ ആകർഷിച്ചു. പുത്തൻ പ്രവാസി തലമുറയിലെ നിരവധി പേർ കാവടിയുമേന്തി നഗരവീഥിയിൽ നടത്തിയ പ്രദക്ഷണം പലർക്കും പുതുമയാർന്ന ഒരനുഭവമായിരുന്നു.

നെയ്യ്, പാൽ, കളഭം, പഞ്ചാമൃതം, ഇളനീർ, പനിനീർ, ഭസ്മം, തേൻ തുടങ്ങി പതിനൊന്നു പൂജാദ്രവ്യങ്ങൾ കൊണ്ടുള്ള അഭിഷേക ചടങ്ങുകൾക്കുശേഷം നടന്ന അയ്യപ്പ ഭജനയും സുബ്രഹ്മണ്യ കീർത്തനങ്ങളും ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. അന്നദാനത്തോടുകൂടി സമാപിച്ച ആഘോഷങ്ങളിൽ കേരളം, തമിഴ്നാട്, ആന്ധ്രാ, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തോളം ഭക്തർ പങ്കെടുത്തു. കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം), സതേണ്‍ കലിഫോർണിയ തമിഴ് സംഘം, നോർവാക്കിലെ സനാതന ധർമ ടെന്പിൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ആഘോഷങ്ങൾ. ഹരികുമാർ, രവി വെള്ളത്തിരി, പത്മനാഭ അയ്യർ എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന ആഘോഷങ്ങൾ വിജയിപ്പിച്ച ഭക്തജങ്ങൾക്കു ഓം പ്രസിഡണ്ട് രമ നായർ, സെക്രട്ടറി വിനോദ് ബാഹുലേയൻ എന്നിവർ നന്ദി അറിയിച്ചു.

റിപ്പോർട്ട്: സന്ധ്യ പ്രസാദ്