+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാകാ ഇമിഗ്രേഷൻ പദ്ധതി: ട്രംപ് സുപ്രീം കോടതിയിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് പ്രോഗ്രാം (DACA) വീണ്ടും തുടരണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച കേസിേ·ൽ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് വില്യം അൽസഫ്സ് അനുകൂല വിധി പുറപ്പെടുവിച്ചതിനെതിര
ഡാകാ ഇമിഗ്രേഷൻ പദ്ധതി: ട്രംപ് സുപ്രീം കോടതിയിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് പ്രോഗ്രാം (DACA) വീണ്ടും തുടരണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച കേസിേ·ൽ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് വില്യം അൽസഫ്സ് അനുകൂല വിധി പുറപ്പെടുവിച്ചതിനെതിരെ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഒന്പതാം സർക്യൂട്ടിലും സുപ്രീം കോടതിയിലും ഒരേ സമയം അപ്പീൽ നൽകുമെന്ന ജസ്റ്റീസ് ഡിപ്പാർട്ട്മെന്‍റ് പ്രസ്താവനയിൽ പറഞ്ഞു

ഡാകാ പദ്ധതിയിൽ അതിവേഗ തീരുമാനം എടുത്ത്, നിയമ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ഭരണ കൂടം ലക്ഷ്യമിടുന്നതെന്ന് അറ്റോർണി ജനറൽ ജെഫ് സെഷൻസ് പറഞ്ഞു.

ഡാക പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കുന്ന ഡ്രീമേഴ്സ്’ തുടർന്നും വർക്ക് പെർമിറ്റിനുവേണ്ടി അപേക്ഷിച്ചാൽ അതംഗീകരിക്കണമെന്നും ഇവരെ പറഞ്ഞു വിടുന്നത്. ടാക്സ് റവന്യൂവിനെ സാരമായി ബാധിക്കുമെന്നും സാൻഫ്രാൻസിസ്കൊ ഡിസ്ട്രിക്റ്റ് ജഡ്ജി വില്യം വിധിന്യായത്തിൽ ചൂണ്ടികാട്ടി.’

അമേരിക്കാ ഫസ്റ്റ്’ എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെടണമെങ്കിൽ ആദ്യമായി അതിർത്തി സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനാവശ്യമായ സഹകരണം ഡമോക്രാറ്റ് പാർട്ടിയിൽ നിന്നും ലഭിക്കുമെന്നും തുടർന്ന് ഡാകാ പോലുള്ള സുപ്രധാന വിഷയങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് ട്രംപ് വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്.

റിപ്പോർട്ട്: പി.പി.ചെറിയാൻ