+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിത പാലാട്ടിക്ക് T W U L 100 സ്കോളർഷിപ്പ്

ന്യൂയോർക്ക്: T W U L 100 സ്കോളർഷിപ്പ് പുരസ്കാരത്തിന് ഈ വർഷം നിത പാലാട്ടി അർഹയായി. ന്യൂയോർക്കിലുള്ള യൂണിയൻ ഹാളിൽ ഡിസംബർ 21ന് നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ജോണ്‍ ബി പേസ്സിറ്റെല്ലി , യൂണിയൻ പ്രസിഡന്‍റ
നിത പാലാട്ടിക്ക് T W U  L 100 സ്കോളർഷിപ്പ്
ന്യൂയോർക്ക്: T W U L 100 സ്കോളർഷിപ്പ് പുരസ്കാരത്തിന് ഈ വർഷം നിത പാലാട്ടി അർഹയായി. ന്യൂയോർക്കിലുള്ള യൂണിയൻ ഹാളിൽ ഡിസംബർ 21ന് നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ജോണ്‍ ബി പേസ്സിറ്റെല്ലി , യൂണിയൻ പ്രസിഡന്‍റ് ടോണി ഉട്ടാണോ എന്നിവരിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

ബോസ്റ്റർ, മാസച്ചൂസ് കോളജിൽ അവസാന വർഷം വിദ്യാർഥിനിയായ നിത ചെറുപ്പം മുതൽ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും പുലർത്തിയ മികവിനുള്ള അംഗീകരമാണിത്. നിരവധി അവാർഡുകളും നിതയെത്തേടി ഇതിനോടകം എത്തിക്കഴിഞ്ഞു. പഠനത്തിനിടയിലും സാമൂഹ്യ സേവനത്തിനുള്ള സമയവും ഈ കൊച്ചുമിടുക്കി കണ്ടെത്തിയിരുന്നു. കേരളീയ നൃത്തത്തിലും സംഗീതത്തിലും പ്രാവിണ്യം നേടിയ നിത, മിസ് ന്യൂജേഴ്സി, മിസ് ഫൊക്കാന ബ്യൂട്ടി പേജൻഡ് തുടങ്ങിയ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

ന്യൂജേഴ്സിലെ കലാ സംഘടനയായ നാട്ടുകൂട്ടം മലയാളി മങ്കആയി തെരഞ്ഞെടുക്കപ്പെട്ട കൊച്ചു മിടുക്കി പാറ്റേഴ്സണ്‍ സെന്‍റ് ജോർജ് സീറോ മലബാർ ഇടവകാംഗവും യുവജനസംഘടനയുടെ സജീവ പ്രവർത്തകയും ബാസ്കറ്റ്ബോൾ ടീമിന്‍റെ ചെയർപേഴ്സണും ആണ്. ന്യൂജേഴ്സിലെ കലാ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന എറണാകുളം മഞ്ഞപ്ര സ്വദേശികളായ ദേവസി പാലാട്ടിയുടെയും ചിന്നമ്മ പാലാട്ടിയുടെയും മകളാണ് നിത. സഹോദരൻ: റോബിൻ പാലാട്ടി.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ