+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണിൽ മകരവിളക്കാഘോഷങ്ങൾ

ഹൂസ്റ്റണ്‍: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീ ധർമ്മശാസ്താ തിരുനടയിൽമകരവിളക്ക് ആഘോഷങ്ങൾ ഭക്ത്യാദരപൂർവം കൊണ്ടാടി. രണ്ടു മാസമായി നീണ്ടു നിന്ന മണ്ടല മകരവിളക്ക് പൂജകളുടെ സമാപന ദിവസമായ ജനുവരി 14 ന്
ഹൂസ്റ്റണിൽ മകരവിളക്കാഘോഷങ്ങൾ
ഹൂസ്റ്റണ്‍: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീ ധർമ്മശാസ്താ തിരുനടയിൽ
മകരവിളക്ക് ആഘോഷങ്ങൾ ഭക്ത്യാദരപൂർവം കൊണ്ടാടി. രണ്ടു മാസമായി നീണ്ടു നിന്ന മണ്ടല മകരവിളക്ക് പൂജകളുടെ സമാപന ദിവസമായ ജനുവരി 14 ന് അയ്യപ്പഭക്ത·ാരാലും മറ്റു ഭക്തജനങ്ങളാലും ശ്രീ ധർമ്മശാസ്താ തിരുനട
നൂറുകണക്കിന് വിശ്വാസികളുടെ ശരണം വിളികളാലും താളമേളങ്ങളാലും മുഖരിതമായിരുന്നു.

മുഴുക്കാപ്പു ചാർത്തിയ ശ്രീ ഗുരുവായൂരപ്പനും പഷ്പാഭിഷേക നിമഗ്നനായ ശ്രീ ധർമ്മശാസ്താവും എല്ലാ ഭക്തജനങ്ങൾക്കും തികച്ചും ഭക്തി സാന്ദ്രമായ നിർവൃതി നൽകി അനുഗ്രഹിച്ചു എന്നു പറയുന്നതിൽ തെറ്റില്ല. ശ്രീ ധർമ്മശാസ്ത സന്നിധിയിൽ ചുറ്റുവിളക്ക്, ചെന്പടമേളം, പുഷ്പാഭിഷേകം എന്നിവയുടെ അകന്പടിയോടെ നടന്ന ദീപാരാധന മനസിനും ശരീരത്തിനും ദൈവീകമായ ഒരു അനുഭുതി പ്രദാനം ചെയ്തു.

ഭക്തജനങ്ങളുടെ കൂട്ടായ കലവറയില്ലാത്ത സഹകരണത്തിനും വോളന്‍റിയർമാർ നൽകിയ പിന്തുണയ്ക്കും പ്രസിഡന്‍റ് ഡോ. ബിജു പിള്ള നന്ദി അറിയിച്ചു. സുരേന്ദ്രന്‍റെ നേതൃത്വത്തിൽ അശോകൻ, ഗിരീഷ്, റിജേഷ് എന്നിവർ ചേർന്ന് ഉണ്ടാക്കിയ സ്വാദിഷ്ടമായ അന്നദാനവും നടന്നു.

റിപ്പോർട്ട്: ശങ്കരൻകുട്ടി