ഡിജിറ്റൽ കറൻസിയുള്ള ആദ്യ രാജ്യമായി സ്വീഡൻ മാറുന്നു

11:49 PM Jan 16, 2018 | Deepika.com
സ്റ്റോക്ക്ഹോം: സ്വന്തമായി ക്രിപ്റ്റോകറൻസിയുള്ള ആദ്യ രാജ്യമായി സ്വീഡൻ മാറുന്നു. ഇ-ക്രോണ എന്നായിരിക്കും ഈ ഡിജിറ്റൽ കറൻസി അറിയപ്പെടുക. ഏതാനും വർഷത്തിനിടെ ഇതു വ്യാപകമായി ഉപയോഗത്തിൽ വരുമെന്നും പ്രതീക്ഷിക്കുന്നു.

കറൻസി രഹിത പണമിടപാടുകളോട് ഏറ്റവും അനുകൂലമായി പ്രതികരിച്ചവരാണ് സ്വീഡിഷ് പൗരൻമാർ. കാർഡ് ട്രാൻസാക്ഷനുകളും ബാങ്ക് ട്രാൻസാക്ഷനുകളും മറ്റുമാണ് ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചുവരുന്നത്. അതിനാൽ തന്നെ ഡിജിറ്റൽ കറൻസിയിലേക്കുള്ള മാറ്റം ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ.

2010ൽ കറൻസി നോട്ടുകളുടെ ഉപയോഗം ഇവിടെ നാല്പതു ശതമാനം മാത്രമായിരുന്നു. 2016 എത്തിയപ്പോഴേക്കും ഇത് വെറും 15 ശതമാനമായി കുറഞ്ഞു. ഈ വർഷത്തെ കണക്കിൽ പത്തു ശതമാനത്തിൽ താഴെയാണെങ്കിലും അദ്ഭുതപ്പെടാനില്ലെന്നാണ് സാന്പത്തിക വിദഗ്ധർ പറയുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ