+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചില്ലയിലെ സംസ്കാരികോത്സവം 20 ന്

ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് ഒന്നിലെ ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിലെ പൂജാ പാർക്കിൽ ജനുവരി 20 ന് (ശനി) വിവിധ കലാപരിപാടികളോടെ സംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. കുട്ടികളിൽ കാലാഭിരുചി വളർത്തുന്നതിനും അവരെ പ്രേ
ചില്ലയിലെ സംസ്കാരികോത്സവം 20 ന്
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് ഒന്നിലെ ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിലെ പൂജാ പാർക്കിൽ ജനുവരി 20 ന് (ശനി) വിവിധ കലാപരിപാടികളോടെ സംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. കുട്ടികളിൽ കാലാഭിരുചി വളർത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കാനുമായി സംഘടിപ്പിക്കുന്ന പരിപാടി ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാത്രി ഒന്പതു വരെയാണ്.

ശാസ്ത്രീയ നൃത്തം, അർദ്ധ ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് ഡാൻസ്, മോണോ ആക്ട്, മിമിക്രി, പ്രശ്ചന്ന വേഷം, സിനിമാ ഗാനങ്ങൾ, നാടൻ പാട്ടുകൾ, ദേശഭക്തി ഗാനങ്ങൾ തുടങ്ങിയവ പരിപാടികളുടെ ഭാഗമായിരിക്കും.

പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുമെന്ന് കോഓർഡിനേറ്റർമാരായ ചന്ദ്രബാബുവും സുനിതാ സത്യനും പറഞ്ഞു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

വിവരങ്ങൾക്ക്: 7011197003, 9718907016.

റിപ്പോർട്ട്: പി.എൻ. ഷാജി