+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോയിൽ ആയിരങ്ങൾ പങ്കെടുത്ത മാർച്ച് ഫോർ ലൈഫ്

ഷിക്കാഗോ: കൊടും തണുപ്പിനെപോലും അവഗണിച്ച് ഷിക്കാഗോ തെരുവീഥിയിലൂടെ ആയിരങ്ങൾ പങ്കെടുത്ത മാർച്ച് ഫോർ ലൈഫ് പ്രത്യേകം ശ്രദ്ധ ആകർഷിച്ചു. ജനുവരി 14ന് നടന്ന മാർച്ചിനെ മുൻ പ്ലാൻഡ് പേരന്‍റ് ഹുഡ് ഡയറക്ടർ റമ
ഷിക്കാഗോയിൽ ആയിരങ്ങൾ പങ്കെടുത്ത മാർച്ച് ഫോർ ലൈഫ്
ഷിക്കാഗോ: കൊടും തണുപ്പിനെപോലും അവഗണിച്ച് ഷിക്കാഗോ തെരുവീഥിയിലൂടെ ആയിരങ്ങൾ പങ്കെടുത്ത മാർച്ച് ഫോർ ലൈഫ് പ്രത്യേകം ശ്രദ്ധ ആകർഷിച്ചു. ജനുവരി 14ന് നടന്ന മാർച്ചിനെ മുൻ പ്ലാൻഡ് പേരന്‍റ് ഹുഡ് ഡയറക്ടർ റമോണ ട്രിവേനോ നേതൃത്വം നൽകി. ഷിക്കാഗോ ആർച്ച് ബിഷപ്, യുഎസ് കോണ്‍ഗ്രസ് അംഗങ്ങൾ, ഇല്ലിനോയ് നിയമസഭാംഗങ്ങൾ തുടങ്ങിയ പ്രമുഖർ റാലിയെ അഭിസംബോധന ചെയ്തു.

ഗർഭചിദ്രം അവസാനിപ്പിക്കണമെന്നും ജീവൻ നിലനിർത്തുന്നതിന് പരമാവധി ശ്രമിക്കണമെന്നും മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ജീവനെ സ്നേഹിക്കുക, ജീവിക്കുവാൻ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ റാലിയിൽ പങ്കെടുത്തവർ വിളിച്ചുപറഞ്ഞു.

യുവജനങ്ങളുടെ സഹകരണത്തിന് കർദിനാൾ ബ്ലാസി കുപ്പിച്ചു നന്ദി പറഞ്ഞു. കാത്തലിക്, ലൂഥറൻസ്, ഇവാഞ്ചലിക്കൽസ് തുടങ്ങിയ മതവിഭാഗങ്ങളിൽ ഉൾപ്പെട്ടവർ മാർച്ചിൽ പങ്കെടുത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ