+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രഥമ സമ്മേളനം കേരളാ ഹൗസിൽ

ഹൂസ്റ്റണ്‍: ഗ്രേറ്റർ ഹൂസ്റ്റണിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഈ വർഷത്തെ പ്രഥമ സമ്മേളനം ജനുവരി ഏഴിന് കേരളാ ഹൗസിൽ സമ്മേളിച്ചു. സമ്മേളനത്തിന
മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രഥമ സമ്മേളനം കേരളാ ഹൗസിൽ
ഹൂസ്റ്റണ്‍: ഗ്രേറ്റർ ഹൂസ്റ്റണിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഈ വർഷത്തെ പ്രഥമ സമ്മേളനം ജനുവരി ഏഴിന് കേരളാ ഹൗസിൽ സമ്മേളിച്ചു.

സമ്മേളനത്തിന് പൊന്നു പിള്ള, കെൻ മാത്യു, കെ.പി. ജോർജ്, ജോഷ്വാ ജോർജ് (എംഎജിഎച്ച് പ്രസിഡന്‍റ്), തോമസ് ചെറുകര (എംഎജിഎച്ച് മുൻ പ്രസിഡന്‍റ്) മണ്ണിക്കരോട്ട്, ജി. പുത്തൻകുരിശ്, കുര്യൻ മ്യാലിൽ, ഈശോ ജേക്കബ് എന്നിവർ ചേർന്ന് നിലവിളക്ക് തെളിച്ചു. മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് ജോഷ്വാ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ മലയാളികളുടെ ഇന്നത്തെ ചിന്താഗതിക്ക് മാറ്റമുണ്ടാകണമെന്നും ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്‍റെ കാര്യങ്ങൾ വളരെ സൂക്ഷമമായി മനസിലാക്കുന്പോഴും അതേപ്പറ്റി ധാരാളമായി ചർച്ചചെയ്യുന്പോഴും നാം അധിവസിക്കുന്ന അമേരിക്കയുടെ കാര്യങ്ങൾ വേണ്ടവിധം മനസിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ ജീവിക്കുന്പോൾ ഇവിടുത്തെ കാര്യങ്ങൾ മനസിലാക്കി അതനുസരിച്ച് ജീവിക്കാൻ ശ്രമിക്കണം. അതിനുള്ള ബോധവത്ക്കരണത്തിന് എഴുത്തുകാർക്ക് പലതും ചെയ്യാൻ സാധിക്കും അതൊക്കെ അവരുടെ എഴുത്തിൽ പ്രതിഫലിക്കണം - ജോഷ്വാ ജോർജ് കൂട്ടിചേർത്തു.

മലയാളം സൊസൈറ്റി പ്രസിഡന്‍റ് ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്‍റ് തോമസ് ചെറുകര ആശംസ നേർന്നു പ്രസംഗിച്ചു.സ്റ്റാഫറ്ഡ് സിറ്റി പ്രോ-ടെം മേയർ കെൻ മാത്യു പോയ വർഷത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഫോർട് ബെന്ട് ഇൻഡിപെൻഡന്‍റ് സ്കൂൾ ഡിസ്ട്രിക്റ്റ് ബോർഡ് ഓഫ് ട്രസ്റ്റിയും കൗണ്ടി ജഡ്ജ് സ്ഥാനത്തേക്കുള്ള മത്സരാർഥിയുമായ കെ.പി. ജോർജ് 2018-നെക്കുറിച്ച് അറിയേണ്ടതും പ്രതീക്ഷയും എന്ന വിഷയത്തെക്കുറിച്ചു പ്രഭാഷണം നടത്തി. ജി. പുത്തൻകുരിശ് മലയാളത്തിന്‍റെ മാറ്റങ്ങളെക്കുറിച്ച് വിവരിച്ചു. തുടർന്നുള്ള ചർച്ചയിൽ സദസ്യരും പങ്കെടുത്തു. തുടർന്നുള്ള ചോദ്യങ്ങൾക്ക് കെൻ മാത്യുവും കെ.പി. ജോർജും മറുപടി പറഞ്ഞു. തോമസ് ചെറുകര, പൊന്നു പിള്ള, ടോം വിരിപ്പൻ, തോമസ് വർഗീസ്, നൈനാൻ മാത്തുള്ള, ടി.എൻ. ശാമുവൽ, തോമസ് തൈയിൽ, ഷിജു ജോർജ്, സലിം അറയ്ക്കൽ, ജോണ്‍ കുന്തറ, ജയിംസ് മുട്ടുങ്കൽ, കുര്യൻ മ്യാലിൽ, ജോസഫ് തച്ചാറ, ഈശോ ജേക്കബ്, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് തുടങ്ങിയവർ പങ്കെടുത്തു. പൊന്നു പിള്ളയുടെ നന്ദി പറഞ്ഞു.

വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്‍റ്) 281 857 9221 www.mannickarottu.net, ജോളി വില്ലി (വൈസ് പ്രസിഡന്‍റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്‍റ്) 281 261 4950, ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217.