+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനായിൽ ഉണ്ണി ഈശോയുടെ ഛേദനാചാര തിരുനാൾ ആചരിച്ചു

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ, ഉണ്ണി ഈശോയുടെ നാമകരണ തിരുനാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഡിസംബർ 31ന് രാത്രി 7 ന് ഫൊറോനാ വികാരി ഫാ. ഏബ്രാഹം മുത്തോല
ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനായിൽ ഉണ്ണി ഈശോയുടെ ഛേദനാചാര തിരുനാൾ ആചരിച്ചു
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ, ഉണ്ണി ഈശോയുടെ നാമകരണ തിരുനാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഡിസംബർ 31ന് രാത്രി 7 ന് ഫൊറോനാ വികാരി ഫാ. ഏബ്രാഹം മുത്തോലത്തിന്‍റെ കാർമികത്വത്തിലാണ് തിരുക്കർമങ്ങൾ നടന്നത്.

വചന സന്ദേശം, ലദീഞ്ഞ്, നേർച്ചകാഴ്ച വിതരണം, ഉണ്ണി ഈശോയുടെ മുടി എഴുന്നള്ളിക്കൽ എന്നീ ആത്മീയ ശുശ്രൂഷകൾ തിരുനാൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി.

ഞീഴൂർ ഉണ്ണി ഈശോ പള്ളി ഇടവകാംഗങ്ങളായിരുന്ന തോമസ് നെടുവാന്പുഴ, മാത്യു ചെമ്മലകുഴി കുടുംബാംഗങ്ങളും ഒളിവിയ വാച്ചാച്ചിറയുമായിരുന്നു തിരുനാളിന്‍റെ പ്രസുദേന്തിമാർ.

റിപ്പോർട്ട്: ബിനോയ് കിഴക്കനടി