+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണിലെ വിദ്യഭ്യാസ ജില്ലകൾക്ക് ജനുവരി 16 ന് അവധി

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഭൂരിഭാഗം ഐഎസ്ഡിയും ജനുവരി 16 ന് (ചൊവ്വ) അടച്ചിടുമെന്ന് വിദ്യാഭ്യാസ ജില്ലാ അധികൃതർ അറിയിച്ചു. പുലർച്ചെ മൂന്നു മുതൽ ബുധനാഴ്ച രാവിലെ ആറു വരെ നാഷണൽ വെതർ സർവീസ് പുറപ്പെടുവിച്ച വിന്
ഹൂസ്റ്റണിലെ വിദ്യഭ്യാസ ജില്ലകൾക്ക് ജനുവരി 16 ന് അവധി
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഭൂരിഭാഗം ഐഎസ്ഡിയും ജനുവരി 16 ന് (ചൊവ്വ) അടച്ചിടുമെന്ന് വിദ്യാഭ്യാസ ജില്ലാ അധികൃതർ അറിയിച്ചു. പുലർച്ചെ മൂന്നു മുതൽ ബുധനാഴ്ച രാവിലെ ആറു വരെ നാഷണൽ വെതർ സർവീസ് പുറപ്പെടുവിച്ച വിന്‍റർ വെതർ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.

കാലാവസ്ഥ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണെന്നും ചൊവ്വാഴ്ച രാവിലെ കുട്ടികൾ അതാത് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിൽ ഫോണ്‍ ചെയ്തു വിവരം അറിയുകയോ വെബ്സൈറ്റ് പരിശോധിക്കുകയോ ചെയ്തിട്ടു വേണം സ്കൂളിലേക്കു പുറപ്പെടാനെന്നും അധികൃതരുടെ അറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ