+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാത്യൂസ് മത്തായി ന്യൂ ഓർലിയൻസിൽ നിര്യാതനായി

കുറിയന്നൂർ തെങ്ങുംതോട്ടത്തിൽ മാത്യൂസ് മത്തായി (76) ലൂസിയാനയിലെ ന്യൂ ഓർലിയൻസിൽ നിര്യാതനായി. ആദ്യകാല പ്രവാസി മലയാളിയും ദീർഘ വർഷങ്ങൾ ന്യൂ ഓർലിയൻസ് സതേണ്‍ യൂണിവേഴ്സിറ്റി അധ്യാപകനായും യൂണിയൻ കാർബൈഡ് ,
മാത്യൂസ് മത്തായി ന്യൂ ഓർലിയൻസിൽ നിര്യാതനായി
കുറിയന്നൂർ തെങ്ങുംതോട്ടത്തിൽ മാത്യൂസ് മത്തായി (76) ലൂസിയാനയിലെ ന്യൂ ഓർലിയൻസിൽ നിര്യാതനായി. ആദ്യകാല പ്രവാസി മലയാളിയും ദീർഘ വർഷങ്ങൾ ന്യൂ ഓർലിയൻസ് സതേണ്‍ യൂണിവേഴ്സിറ്റി അധ്യാപകനായും യൂണിയൻ കാർബൈഡ് , നിവർക് ഫിനാൻസ് ഡിപ്പാർട്മെൻറ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ ഡോ. മേരി മത്തായി ( PMR Physician Louisiana State University Medical Center ) ചെങ്ങന്നൂർ പുത്തൻകാവ് കോളോത്തിൽ പീടികപ്പറന്പിൽ കുടുംബാംഗമാണ്.

മക്കൾ: ഡോ.മനോജ് മാത്യു മത്തായി, ഡോ. കോശി മാത്യു മത്തായി. മരുമകൾ : കല്ലൂപ്പാറ പെരിയലത്തു ഡോ.ഫേ സൂസൻ മത്തായി. കൊച്ചുമകൾ : എലോനർ മേരി മത്തായി.

ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതൽ എട്ടു വരെ ലേക് ലോണ്‍ മെറ്റയെർ ഫ്യൂണറൽ ഹോമിൽ പൊതുദർശനം (5100 Pontchartrain Blvd New Orleans, LA 70124 )

ജനുവരി 20 ശനിയാഴ്ച ഉച്ചകഴിഞ് രണ്ടിനു സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ലേക് ലോണ്‍ മെറ്റയെർ സെമിത്തേരിയിൽ സംസ്കാരം. കൂടുതൽ വിവരങ്ങൾക്ക്: മനോജ് : 504 231 2700

റിപ്പോർട്ട്: ജീമോൻ റാന്നി