+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെട്ടികുളങ്ങര കുംഭഭരണി ആഘോഷണങ്ങൾക്ക് കുവൈത്ത് ഒരുങ്ങി

കുവൈത്ത്: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി, കുവൈറ്റ് സംഘടിപ്പിക്കുന്ന ഭരണി കാഴ്ചകൾ ജനുവരി 19 ന് (വെള്ളി) രാവിലെ 10 ന് ഫിന്‍റാസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ തിരി തെളിയുംപ്രശസ്ത
ചെട്ടികുളങ്ങര കുംഭഭരണി ആഘോഷണങ്ങൾക്ക് കുവൈത്ത് ഒരുങ്ങി
കുവൈത്ത്: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി, കുവൈറ്റ് സംഘടിപ്പിക്കുന്ന ഭരണി കാഴ്ചകൾ ജനുവരി 19 ന് (വെള്ളി) രാവിലെ 10 ന് ഫിന്‍റാസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ തിരി തെളിയും

പ്രശസ്ത ഭാഗവത യജ്ഞാചാര്യൻ ഭാഗവത ചൂഡാമണി ശ്രീമാൻ പള്ളിക്കൽ സുനിലിന്‍റെ ആത്മീയ പ്രഭാഷണങ്ങളും കുത്തിയോട്ടം എന്ന അനുഷ്ടാന കലയുടെ നാദവും ലയവും ചെട്ടികുളങ്ങരയുടെ ജയവിജയ·ാർ എന്നറിയപ്പെടുന്ന പ്രമോദ് ശൈലനന്ദിനിക്കും പ്രദീപ് ശൈലനന്ദിനിക്കും ഒപ്പം ശ്രീ ഭദ്രാ കുത്തിയോട്ട സമിതി, കുവൈറ്റ് അണിയിച്ചൊരുക്കുന്ന കുത്തിയോട്ട പാട്ടും ചുവടും ഭാരതാഞ്ജലി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്യ നൃത്തങ്ങൾ, വീണ കച്ചേരി, വഞ്ചിപ്പാട്ട്, ദേവീ കീർത്തനങ്ങൾ, കെട്ടുകാഴ്ച , താലപ്പൊലി കൂടാതെ പതിനെട്ടു വാദ്യങ്ങളും ചെണ്ടക്കു കീഴിൽ എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന പ്രശസ്തരായ വാദ്യ കലാകാര·ാരും വാദ്യ കലാനിധി സുശാന്ത് കോഴിക്കോടും അണി നിരക്കുന്ന, കുവൈത്തിന്‍റെ ചരിത്രത്തിൽ ഇദം പ്രദമായി നടത്തുന്ന പാണ്ടി മേളം തുടങ്ങിയവ ഒരു കുംഭഭരണി ഉത്സവം തന്നെ തീർക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്.

കുവൈറ്റിലെ എല്ലാ ഭക്ത ജനങ്ങളേയും ഫിന്‍റാസ് കോഓപ്പറേറ്റിവ് ഓഡിറ്റോറിയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.

വിവരങ്ങൾക്ക്: 55337768, 96626253, 60771653.

റിപ്പോർട്ട്: സലിം കോട്ടയിൽ