+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെന്നി കൊട്ടാരം ഫോമാ രാജ്യാന്തര കണ്‍വൻഷൻ കൾച്ചറൽ പ്രോഗ്രാം ചെയർമാൻ

ഷിക്കാഗോ: ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) രാജ്യാന്തര കണ്‍വൻഷന്‍റെ കൾച്ചറൽ പ്രോഗ്രാം ചെയർമാനായി ബെന്നി കൊട്ടാരത്തെ തെരഞ്ഞെടുത്തു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രമുഖ സൂപ്
ബെന്നി കൊട്ടാരം ഫോമാ രാജ്യാന്തര കണ്‍വൻഷൻ കൾച്ചറൽ പ്രോഗ്രാം ചെയർമാൻ
ഷിക്കാഗോ: ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) രാജ്യാന്തര കണ്‍വൻഷന്‍റെ കൾച്ചറൽ പ്രോഗ്രാം ചെയർമാനായി ബെന്നി കൊട്ടാരത്തെ തെരഞ്ഞെടുത്തു.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രമുഖ സൂപ്പർ സ്റ്റാറുകളുടെ സ്റ്റേജ് ഷോകൾ ഒറ്റയ്ക്ക് എടുത്തു നടത്തി വിജയിപ്പിച്ച അമേരിക്കയിലെ വളരെ ചുരുക്കം വ്യക്തികളിലൊരാളാണ് ബെന്നി. ഫിലഡൽഫിയയിലെ കോട്ടയം അസോസിയേഷൻ, എക്യുമെനിക്കൽ പ്രസ്ഥാനത്തിന്‍റെ പ്രോഗ്രാം കോഓർഡിനേറ്റർ തുടങ്ങി വിവിധ സംഘടനാ പ്രവർത്തനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു വരുന്നു.

ഷിക്കാഗോയിൽ ജൂണ്‍ 21 മുതൽ 24 വരെ നടക്കുന്ന ഫോമാ രാജ്യാന്തര കണ്‍വൻഷനിൽ കൾച്ചറൽ കോംപറ്റീഷനിൽ പങ്കെടുക്കുന്ന വിവിധ റീജണൽ ടീമുകൾക്ക് വിവിധ പരിപാടികൾ ചേർത്തിണക്കി അവതരിപ്പിക്കാൻ 20 മിനിറ്റുകൾ നൽകും. ഈ 20 മിനിറ്റിനുള്ളിൽ സംഗീതം, സ്കിറ്റ്, സംഘഗാനം, സിനിമാറ്റിക്ക് ഡാൻസ്, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം തുടങ്ങി ഏത് ഇന്ത്യൻ കലാ പരിപാടികളും അവതരിപ്പിക്കാൻ അവസരം ഉണ്ടാകും. ചില റീജണുകളിൽ നിന്നും ഒന്നിൽ കൂടുതൽ ടീമുകളുണ്ടാകും.

വ്യത്യസ്തങ്ങളായ വിവിധ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് നടത്തപ്പെടുന്ന കണ്‍വൻഷന്‍റെ ആദ്യഘട്ട രജിസ്ട്രേഷൻ പൂർത്തിയാകുന്പോൾ, മുന്നൂറോളം ഫാമിലികളാണ് ഇതു വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിന്‍റെ സംസ്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം കേരളീയ ഭക്ഷണവും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ നോർത്ത് അമേരിക്കൻ മലയാളി മഹാമഹം കൊടിയേറുന്നത്.

വിവരങ്ങൾക്ക്: www.fomaa.net , ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434, ബെന്നി കൊട്ടാരം 2672374119.