+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീയേഴ്സ് കാനഡയുടെ റീട്ടെയിൽ സ്റ്റോറുകൾക്ക് പൂട്ടുവീണു

ടൊറന്‍റോ: ഒരു കാലത്ത് റീട്ടെയിൽ വിപണന രംഗത്തെ അതികായകനായിരുന്ന സീയേഴ്സ് റീട്ടെയിൽ വ്യാപാര ശൃംഖലയുടെ അവസാന 190 സ്റ്റോറുകളും ജനുവരി 14 ന് അടച്ചു പൂട്ടിയതോടുകൂടി കാനഡയിൽ മറ്റൊരു വ്യാപാര മേഖലയുടെ പതനത
സീയേഴ്സ് കാനഡയുടെ റീട്ടെയിൽ സ്റ്റോറുകൾക്ക് പൂട്ടുവീണു
ടൊറന്‍റോ: ഒരു കാലത്ത് റീട്ടെയിൽ വിപണന രംഗത്തെ അതികായകനായിരുന്ന സീയേഴ്സ് റീട്ടെയിൽ വ്യാപാര ശൃംഖലയുടെ അവസാന 190 സ്റ്റോറുകളും ജനുവരി 14 ന് അടച്ചു പൂട്ടിയതോടുകൂടി കാനഡയിൽ മറ്റൊരു വ്യാപാര മേഖലയുടെ പതനത്തിന് സാക്ഷ്യം വഹിച്ചു.

കഴിഞ്ഞ കുറേ വർഷങ്ങളായി സാന്പത്തിക പ്രതിസന്ധിയും വാൾമോർട്ട് പോലുള്ള സ്ഥാപനങ്ങളുമായുള്ള മത്സരത്തിൽ പിടിച്ചു നിൽക്കാനാവാതെ പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന സീയേഴ്സ് കഴിഞ്ഞ വർഷം പാപ്പർ ഹർജി നൽകി ലിക്വിഡേറ്റ് ചെയ്ത് ബാക്കി സ്റ്റോറുകൾകൂടി നിർത്തലാക്കുന്ന വിവരം പ്രഖ്യാപിച്ചിരുന്നു.

12,000 പേരാണ് ഇതുമൂലം തൊഴിൽ രഹിതരായത്. കഴിഞ്ഞ വർഷം മുതൽ എല്ലാ സ്റ്റോറുകളും ഡിസ്കൗണ്ട് പ്രഖ്യാപിച്ച് പരമാവധി സ്റ്റോക്ക് വിറ്റഴിക്കുകയായിരുന്നു. എന്നാൽ പല ഉത്പന്നങ്ങൾക്കും മൂന്നും നാലും ഇരട്ടി വില കൂട്ടിയ ശേഷമാണ് ഡിസ്കൗണ്ട് നൽകിയതെന്നും പരാതി ഉയർന്നു. എന്തായാലും ഒരു കാലത്ത് പല ഉപയോക്താക്കളുടെയും ഇഷ്ട ഷോപ്പായിരുന്ന സിയേഴ്സിന്‍റെ പതനം പലരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

1906 ൽ Richard Warren Sears ഉം Alvash curris സും ചേർന്നു ഒരു മെയിൽ ഓർഡറിംഗ് കന്പനിയായി രൂപീകരിച്ച സീയേഴ്സ് 1925 ൽ റീട്ടേയിൽ വ്യാപാര രംഗത്ത് ചുവടുവച്ചു. അമേരിക്കയിലെ ഇവാൻസ് വില്ല, ഇന്ത്യാന എന്നിവിടങ്ങളിൽ ആദ്യ സ്റ്റോർ തുടങ്ങി. 1989 ൽ അമേരിക്കൻ Bigboxchain/ Kamart 2005 –ൽ വാങ്ങി. 1989 വരെ അമേരിക്കയിലെ ഒന്നാം നന്പർ റീട്ടൈൽ ഭീമനായിരുന്ന സീയേഴ്സ് 2017 ൽ 23–ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. കാലത്തിനനുസരിച്ചുള്ള വിപണന തന്ത്രങ്ങൾക്ക് പൊരുതി നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏതു സമയത്തും ബിസിനസ് തകരുമെന്ന പാഠംകൂടിയാണ് സീയേഴ്സിന്‍റെ പതനം നൽകുന്ന സന്ദേശം.

റിപ്പോർട്ട്: ഹരികുമാർ, മാന്നാർ