+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദി ടൂറിസ്റ്റു വീസ: ആദ്യ പട്ടികയിൽനിന്നും ഇന്ത്യയെ ഒഴിവാക്കി

ദമാം: വിദേശികളായ ടൂറിസ്റ്റുകൾക്ക് വീസകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ നിലവിൽവന്നപ്പോൾ ആദ്യഘട്ട പട്ടികയിൽനിന്നും ഇന്ത്യയെ ഒഴിവാക്കി. ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളും സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണ
സൗദി ടൂറിസ്റ്റു വീസ: ആദ്യ പട്ടികയിൽനിന്നും ഇന്ത്യയെ ഒഴിവാക്കി
ദമാം: വിദേശികളായ ടൂറിസ്റ്റുകൾക്ക് വീസകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ നിലവിൽവന്നപ്പോൾ ആദ്യഘട്ട പട്ടികയിൽനിന്നും ഇന്ത്യയെ ഒഴിവാക്കി. ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളും സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജും ചേർന്നാണ് പട്ടികയ്ക്ക് രൂപം നൽകിയത്.

യൂറോപ്പിലെ ഷെങ്ണ്‍ വീസ മേഘലയിൽപ്പെട്ട രാജ്യങ്ങൾ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന, സിംഗപ്പൂർ മലേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ടൂറിസ്റ്റു വീസകൾ അനുവദിക്കുക. ചുരുങ്ങിയത് നാലുപേരെങ്കിലുമുള്ള ഗ്രൂപ്പുകൾക്കാണ് വീസ അനുവദിക്കുക.

സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് അനുമതി നൽകുന്ന പ്രദേശങ്ങളും പ്രവിശ്യകളും മാത്രം സന്ദർശനം നടത്തുന്നതിനാണ് വിദേശ ടൂറിസ്റ്റുകൾക്ക് അനുമതിയുണ്ടാവുക. അതേസമയം നിരവധി വ്യവസ്ഥകൾക്ക് വിധേയമായാണ് വനിതകൾക്ക് ടൂറിസ്റ്റു വീസകൾ അനുവദിക്കുക.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം