ഇത്തിഹാദ് എയർവെയ്സിന് പുതിയ റസിഡൻസ് ക്ലാസ് ക്യാബിൻ

11:01 PM Jan 15, 2018 | Deepika.com
ഫ്രാങ്ക്ഫർട്ട്: അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന യുഎഇ എയർലൈൻസായ ഇത്തിഹാദ് എയർവെയ്സിൽ കൂടുതൽ പണം നൽകി സൗകര്യപ്രദമായി യാത്ര നടത്താൻ കഴിവുള്ളർക്കായി റസിഡൻസ് ക്ലാസ് ക്യാബിൻ തുടങ്ങി.

പ്രത്യേക ഡബിൾ ബെഡ്, വലിയ ടിവി, ആധുനിക മ്യൂസിക് ഉപകരണം, അന്തരാഷ്ട്ര ടെലഫോണ്‍ സൗകര്യം, ഇന്‍റർനെറ്റ് കണക്ഷൻ, ലെതർ സോഫാ, മസാജ്, എഴു കോഴ്സുള്ള ഇഷ്ടപ്പെട്ട ചൂടുള്ള ഭക്ഷണം. ബാർ, കുളിമുറി, ഏതു സമയത്തും ലഭ്യമായ ഹോസ്റ്റസ് എന്നിവയെല്ലാമാണ് റസിഡൻസ് ക്ലാസിലെ സൗകര്യങ്ങൾ.

ഇത്തിഹാദ് എയർവെയ്സ് തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിലാണ് റസിഡൻസ് ക്ലാസ് ഇപ്പോൾ ഏർപ്പെടുത്തുന്നത്. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് 20,000,00 യൂറോ ആണ് നിരക്ക്. അധികം താമസിയാതെ കൊച്ചി സെക്ടറിലേക്കും റസിഡൻസ് ക്ലാസ് സൗകര്യം ലഭ്യമാക്കും.

റിപ്പോർട്ട്: ജോർജ് ജോണ്‍