ജർമൻ സന്പദ് വ്യവസ്ഥ ഉയർന്ന വളർച്ചാ നിരക്കിൽ

09:26 PM Jan 13, 2018 | Deepika.com
ബർലിൻ: ജർമൻ സന്പദ് വ്യവസ്ഥ കഴിഞ്ഞ വർഷം വളർന്നത് തൊട്ടു മുന്പുള്ള ആറു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ വർഷം 2.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2011നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

പത്തു വർഷത്തെ ശരാശരി വളർച്ചാ നിരക്കായ 1.3 ശതമാനത്തിന് ഒരു പെർസന്േ‍റജ് പോയിന്േ‍റാളം മുകളിലുമാണിത്. ഒഇസിഡി മുന്പ് പ്രവചിച്ചിരുന്ന നിരക്കിൽ തന്നെയാണ് വളർച്ച.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ