+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ദ ഫ്രീ അപ്ഗ്രേഡി' ന് മികച്ച പ്രതികരണം

ലോസ്ആഞ്ചലസ്: പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിം "ദ ഫ്രീ അപ്ഗ്രേഡ്' ശ്രദ്ധ നേടുന്നു. പ്രവാസി ചാനലിലും യൂട്യൂബിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അണിയറ പ്രവർത്
ലോസ്ആഞ്ചലസ്: പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിം "ദ ഫ്രീ അപ്ഗ്രേഡ്' ശ്രദ്ധ നേടുന്നു. പ്രവാസി ചാനലിലും യൂട്യൂബിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു.

ഷിക്കാഗോയിൽനിന്നും ജോലി സംബന്ധമായ ആവശ്യത്തിന് ലോസ് ആഞ്ചലസിൽ വരുന്ന സോഫ്റ്റ് വെയർ എൻജിനിയർക്കുണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങളിൽകൂടിയാണ് സിനിമ സഞ്ചരിക്കുന്നത്. 30 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള ചിത്രം പൂർണമായും ആക്ഷൻ ത്രില്ലർ, എന്‍റർടൈൻമെന്‍റ് രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

എച്ച്ഡി ഫോർമാറ്റിൽ നിർമിച്ചിരിക്കുന്ന സിനിമയുടെ കൂടുതൽ ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് കലിഫോർണിയായിലെ മോണിക്ക മലനിരകളും പസഫിക് സമുദ്രത്തിനു തൊട്ടടുത്തുകിടക്കുന്ന കോസ്റ്റൽ ഹൈവേയുടെ സമീപ പ്രദേശങ്ങളുമാണ്.

തോമസ് രാജൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം വുഡ്ലാൻഡ് ഹിൽസ് വീഡിയോ ക്രിയേഷൻസാണ് നിർമിച്ചിരിക്കുന്നത്. രാമചന്ദ്രൻ, എബി ജോർജ്, സന്ദീപ് കൃഷ്ണൻ, ഷിജു പനച്ചിക്കൽ, അർച്ചന രാമചന്ദ്രൻ, സുബി സാബു, പുണ്യ ജയകുമാർ, പ്രവീണ സെറിൻ, വിവേക് പുത്തൻവീട്ടിൽ, സെജി ജോണ്‍, സുന്ദർ ഹരിഹരൻ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റിപ്പോർട്ട്: മനു തുരുത്തിക്കാടൻ