+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിക്ഷേധത്തെ തുടർന്നു "ഗണേശ പാവകൾ’ നീക്കം ചെയ്തു

ന്യൂയോർക്ക്: യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസത്തിന്‍റെ നേതൃത്വത്തിൽ അമേരിക്കൻ ഹിന്ദു കമ്യൂണിറ്റി നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്നു വാൾമാർട്ടിന്‍റെ ഷോപ്പുകളിൽ വില്പനയ്ക്ക് വച്ചിരുന്ന ഭഗവാൻ ഗണേശ
പ്രതിക്ഷേധത്തെ തുടർന്നു
ന്യൂയോർക്ക്: യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസത്തിന്‍റെ നേതൃത്വത്തിൽ അമേരിക്കൻ ഹിന്ദു കമ്യൂണിറ്റി നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്നു വാൾമാർട്ടിന്‍റെ ഷോപ്പുകളിൽ വില്പനയ്ക്ക് വച്ചിരുന്ന ഭഗവാൻ ഗണേശിന്‍റെ പാവകൾ നീക്കം ചെയ്തതായി സംഘടനയുടെ പ്രസിഡന്‍റ് രാജൻ സെഡ് അറിയിച്ചു.

ഭഗവാന്‍റെ പാവകൾ 18.94 ഡോളറിനാണ് വാൾമാർട്ട് സ്റ്റോറുകളിൽ വില്പനക്ക് വച്ചിരുന്നത്. സംഭവത്തിൽ മാപ്പ് പറയണമെന്ന് വാൾമാർട്ട് ചീഫ് എക്സിക്യൂട്ടീവ് ഡഗ് മക്മില്ലനോട് സൊസൈറ്റി ആവശ്യപ്പെട്ടിരുന്നു. അറിവിന്‍റെ ദേവനായിട്ടാണ് ഗണേശിനെ ഹിന്ദൂയിസം കാണുന്നത്.

ഹിന്ദുക്കളുടെ വികാരം ഞങ്ങൾ മാനിക്കുന്നുവെന്നും സ്റ്റോറുകളിൽ മാത്രമല്ല, ഓണ്‍ലൈനിലൂടേയും വില്പന അവസാനിപ്പിച്ചതായും വാൾമാർട്ട് അറിയിച്ചു.

വാൾമാർട്ട് പോലുള്ള കന്പനികളുടെ സീനിയർ ഓഫീസർമാരെ ശരിയായി പരിശീലിപ്പിച്ചാൽ മാത്രമേ ജനങ്ങളുടെ വികാരം അവർക്ക് മനസിലാകൂവെന്ന് സൊസൈറ്റി പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ